ശിശിരം (കവിത): ജയൻ വർഗീസ്

പുലരിപ്പൂം പുഴയോരത്ത്
തിരുതാളി വേലിക്കാട്ടിൽ
തുണിയലക്കി വിരിക്കുന്നു
വൃശ്ചികപ്പെപെണ്ണ്

നിറമാറിൽ നീലാംബര
ഞൊറിവുകൾ മറയ്ക്കും ര –
ണ്ടിള മാനിൻ കിടാവുകൾ
തുള്ളി നിൽക്കുന്നു !

അത് കാണാൻ ചെല്ലക്കാറ്റിൻ
തേരിലേറി വന്നെത്തുന്നു
മഴമേഘ മദനൻ തൻ
വില്ലിൽ അമ്പുമായ്‌ ! !

മഴത്തുള്ളി സ്ഖലിക്കുന്ന
മദപ്പാടായ് തുടുക്കുമ്പോൾ
ചുവക്കുന്ന ചുണ്ടിൽ ഞാനോ –
രുമ്മ വച്ചോട്ടേ ?

Leave a Comment

More News