അള്‍ട്രാവയലറ്റിന്‍റെ കേരളത്തിലെ രണ്ടാമത് എക്സ്പീരിയന്‍സ് സെന്‍റര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം: അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം വെള്ളായണിയില്‍ പുതിയ യുവി സ്പേസ് സ്റ്റേഷന്‍ ആരംഭിച്ചു. സംസ്ഥാനത്തിലെ രണ്ടാമത്തെ എക്സ്പീരിയന്‍സ് സെന്‍ററായ ഇത് രാജ്യത്തുടനീളം 35 നഗരങ്ങളിലേക്കുള്ള കമ്പനിയുടെ വ്യാപനത്തിന് കൂടുതല്‍ ബലം നല്‍കുന്നു. എക്സ്-47 ക്രോസ്ഓവര്‍, എഫ്77എസ് തുടങ്ങിയ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കുകള്‍ ഇപ്പോള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാണ്.

പോപ്പുലര്‍ റീട്ടെയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആരംഭിച്ച ഈ 3എസ് സൗകര്യം ടെസ്റ്റ് റൈഡ്, വില്‍പന, സര്‍വീസ്, ആക്സസറികള്‍ എന്നിവയെല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന സമഗ്ര അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 40.2 എച്ച്പി കരുത്തും 100 എന്‍എം ടോര്‍ക്കും ഉള്ള ഈ ബൈക്കുകള്‍ക്ക് 2.8 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 10.3 കെഡബ്ല്യുഎച്ച് ബാറ്ററിയോടെ 323 കിലോമീറ്റര്‍ വരെ റേഞ്ചും ലഭ്യമാണ്.

ചിത്രം (ഇടത്ത് നിന്ന്): നാരായണൻ സുബ്രഹ്മണ്യം, സിഇഒ & സഹസ്ഥാപകൻ, അൾട്രാവയലറ്റ്, ജോർജ് കെ സാജു, ഡയറക്ടർ, പോപ്പുലർ മോട്ടോർ കോർപ്പറേഷൻ, ജോജോ ജോർജ് & നീരജ് രാജ്മോഹൻ, സിടിഒ & സഹസ്ഥാപകൻ, അൾട്രാവയലറ്റ്

തിരുവനന്തപുരത്തിന്റെ സാങ്കേതിക മുന്നേറ്റവും സജീവമായ റൈഡിംഗ് കമ്മ്യൂണിറ്റിയും ഈ വിപുലീകരണത്തിന് പ്രചോദനമാണെന്ന് സിഇഒ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പന-സര്‍വീസ് അനുഭവം നല്‍കുന്ന ശക്തമായ ഇക്കോസിസ്റ്റം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സ്-47 ക്രോസ്ഓവര്‍ റഡാര്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളിലൊന്നാണ്. കൂടാതെ ‘ബാറ്ററി ഫ്ലെക്സ്’ മോഡലിലൂടെ കുറഞ്ഞ പ്രാരംഭ വിലയില്‍ ബൈക്ക് സ്വന്തമാക്കാനും മാസവരി അടിസ്ഥാനത്തില്‍ ബാറ്ററി ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

 

Leave a Comment

More News