ദമ്മാമില്‍ നിന്ന് ഉംറക്കെത്തിയ പ്രവാസി യുവാവ് ഹോട്ടല്‍ മുറിയില്‍ ഉറക്കത്തിൽ മരിച്ചു

റിയാദ്: ദമ്മാമില്‍ നിന്ന് ഉംറക്കെത്തിയ കര്‍ണ്ണാടക സ്വദേശിയായ യുവാവ് മക്കയിലെ ഹോട്ടലിൽ ഉറക്കത്തിനിടെ മരിച്ചു. കുടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസനാണ് (35) മരിച്ചത്. ഉംറ കഴിഞ്ഞ് ഹോട്ടലിലെത്തി രാത്രി ഉറങ്ങാൻ പോയ ഇയാൾ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് – ഹസൻ, മാതാവ് – പരേതയായ ആയിഷ, ഭാര്യ – സുമയ്യ, മകൾ – ഇഫ, സഹോദരങ്ങൾ – അബ്ദുറസാഖ്, മുംതാസ്, റംസീന.

 

Print Friendly, PDF & Email

Leave a Comment

More News