രാശിഫലം (23-03-2026 തിങ്കൾ)

ചിങ്ങം: ക്രിയാത്മകത ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ പ്രശംസിക്കും. സമൂഹിക അംഗീകാരം ലഭിക്കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താൻ അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസം.

കന്നി: വളരെ നല്ല ദിവസം. പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കും. പരാതികളില്ലാത്ത ദിവസമായിരിക്കുമിന്ന്. സ്‌ത്രീ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. സഹോദരങ്ങളുടെ പിന്തുണയും കൂടെയുണ്ടാകും. വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നവർക്ക് അനുകൂല പ്രതികരണങ്ങൾ ലഭിക്കും. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സംതൃപ്‌തി നല്‍കും.

തുലാം: മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നല്ല വാക്കുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുന്‍കോപം വെടിയണം. ആത്മീയപരമായ കാര്യങ്ങൾ നിങ്ങൾക്ക് ആശ്വാസം പകരും. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അല്ലാത്തപക്ഷം അത് പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക.

വൃശ്ചികം: ദിവസം മുഴുവൻ സന്തോഷത്തോടെയിരിക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. അവരോടൊപ്പം യാത്ര, സിനിമ എന്നിവയ്‌ക്ക് സാധ്യത. സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു: ഭാഗ്യവും അവസരങ്ങളും തേടിയെത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. എല്ലാവരോടും നല്ല രീതിയിൽ പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ശുഭവാര്‍ത്ത കൂടുതല്‍ ഉല്ലാസം നല്‍കും. വിജയം നിങ്ങളെ കാത്തിരിക്കുന്നു.

മകരം: അനാരോഗ്യം നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. മാനസിക പ്രതിസന്ധി, തീരുമനമെടുക്കാനുള്ള ബുദ്ധിമുട്ട്, കഠിനാധ്വാനം കൊണ്ടുള്ള അവശത ഇതെല്ലാം കാരണമാകുന്നു. ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കാം. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

കുംഭം: കടുംപിടുത്തവും പ്രതികൂലചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് അരോഗ്യത്തേയും കുടുംബ ജീവിതത്തേയും ബാധിച്ചേക്കാം. സമൂഹത്തിലെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇടപെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസം. സാമ്പത്തിക കാര്യങ്ങളിന്ന് നന്നായി കൈകാര്യം ചെയ്യുന്നതാണ്. അമ്മയില്‍നിന്ന് നേട്ടങ്ങൾ വന്നുചേരും.

മീനം: കഠിനമായി അധ്വാനിക്കേണ്ട സാഹചര്യങ്ങൾ വന്നുചേരുന്നതാണ്. ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും കൂടുതല്‍ പ്രകടമാകും. ഇന്നെടുക്കുന്ന തീരുമാനങ്ങൾ യാഥാർഥ്യമാകും. അനുകൂല മനോഭാവവും, നിശ്ചയദാര്‍ഢ്യവും, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം യാത്രകൾക്ക് പദ്ധതിയിടും. സാമൂഹിക അംഗീകാരം ലഭിക്കും.

മേടം: എന്നത്തെയും പോലൊരു സാധാരണ ദിവസമാണിന്ന് കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ചെലവുകളെയോർത്ത് അസ്വസ്ഥനായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. ആത്മീയ കാര്യങ്ങൾ ആശ്വാസവും സമാധാനവും നൽകും. വനിതകളുമായി നന്നായി ഇടപഴകും.

ഇടവം: ഭാഗ്യം വന്നെത്തുന്ന ദിനം. ആത്മവിശ്വസം ഉണ്ടായിരിക്കും ദിവസം മുഴുവൻ. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കും. തന്മൂലം ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. അപ്രതീക്ഷിതമായി പണം വന്നുചേരും. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം സായാഹ്നം സന്തോഷകരമാക്കും.

മിഥുനം: നേത്യത്വം ഏറ്റെടുക്കാൻ സാധിക്കും. പൊതുസമൂഹത്തിൽ അംഗീകരിക്കപ്പടും. നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ക്രിയാത്മകമായ കാര്യങ്ങളിൽ ഏർപ്പെടും.

കര്‍ക്കടകം: ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ പ്രാപ്‌തരായിരിക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് സാധ്യത. വരുമാനം ഗണ്യമായി വര്‍ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം സുഹൃത്തിനെ കണ്ടു മുട്ടും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്ന് ചേരും. കുടുംബത്തോടൊപ്പം നന്നായി സമയം ചെലവഴിക്കും.

Leave a Comment

More News