“നിർത്തൂ, നിർത്തൂ, നിർത്തൂ… ട്രക്ക് നമ്പര്‍ വണ്‍ നിര്‍ത്തൂ..!”; വിമാനാപകടത്തിന് മുമ്പ് ലാഗ്വാർഡിയ വിമാനത്താവള ട്രാഫിക് കൺട്രോളർ അലറി; ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

ന്യൂയോർക്കിലെ തിരക്കേറിയ ലാഗ്വാർഡിയ വിമാനത്താവളത്തിൽ നടന്ന സംഭവത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുകയാണ്. അതിൽ, ഒരു ട്രാഫിക് കൺട്രോളർ “നിർത്തൂ..നിര്‍ത്തൂ….നിര്‍ത്തൂ…ട്രക്ക് നമ്പര്‍ വണ്‍ നിര്‍ത്തൂ…” എന്ന് പരിഭ്രാന്തിയോടെ ആവർത്തിച്ച് ആക്രോശിക്കുന്നത് കേൾക്കാം.

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ തിരക്കേറിയ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രി നടന്ന വിമാനാപകടത്തിന്റെ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. റൺവേയിൽ വെച്ച് എയർ കാനഡ എക്സ്പ്രസ് വിമാനവും ഒരു ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിൽ വിമാന സര്‍‌വ്വീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു. ഒരു എയർ ട്രാഫിക് കൺട്രോളറുടെ പരിഭ്രാന്തിയിൽ വ്യക്തമായി കേൾക്കാവുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുകയാണ്.

ഈ ഓഡിയോ ക്ലിപ്പിൽ, കൺട്രോളർ “കാത്തിരിക്കൂ, കാത്തിരിക്കൂ, കത്തിരിക്കൂ” എന്ന് ആവർത്തിച്ച് വിളിച്ചുപറയുന്നത് കേൾക്കാം. ഈ സാഹചര്യത്തിൽ ട്രക്ക് റൺവേ മുറിച്ചുകടക്കാൻ അനുവദിച്ചെങ്കിലും, അതേ സമയം ഒരു എയർ കാനഡ വിമാനം ലാന്‍ഡിംഗിനായി അടുത്തുവരുകയായിരുന്നു. കൺട്രോളർ ആദ്യം ഫ്രോണ്ടിയർ വിമാനം നിർത്താൻ ശ്രമിച്ചു, പക്ഷേ പിന്നീട് പ്രതീക്ഷ കൈവിട്ടു. ട്രക്ക് ഡ്രൈവറോട് ആവര്‍ത്തിച്ച് “നിര്‍ത്തൂ നിര്‍ത്തൂ” എന്ന് പറയുന്നത് കേള്‍ക്കാം. പക്ഷെ, അപ്പോഴേക്കും കൂട്ടിയിടി സംഭവിച്ചു കഴിഞ്ഞു.

കാനഡയിലെ മോൺട്രിയലിൽ നിന്ന് വരികയായിരുന്ന വിമാനം എയർ കാനഡ എക്സ്പ്രസ് എയർലൈനായ ജാസ് ഏവിയേഷന്റെതാണ്. ലാൻഡിംഗിനായി വന്ന വിമാനം റൺവേ 4 ൽ മണിക്കൂറിൽ ഏകദേശം 39 കിലോമീറ്റർ വേഗതയിലാണ് ട്രക്കില്‍ ഇടിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ട്രക്ക് അഗ്നിശമന സേനയുടെ വാഹനമായിരുന്നു, യുണൈറ്റഡ് എയർലൈൻസ് വിമാനത്തെ സഹായിക്കാൻ പോവുകയായിരുന്നു. രണ്ട് പൈലറ്റുമാർ കൊല്ലപ്പെടുകയും, രണ്ട് ഫയർ ട്രക്ക് ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ട്. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോകളിൽ വിമാനത്തിന്റെ മുൻഭാഗം തകർന്നതായി കാണാം. മഴ പെയ്തതുമൂലം റൺവേയില്‍ നനവുണ്ടായിരുന്നു. മോശം കാലാവസ്ഥ ഇതിനകം തന്നെ വിമാന സർവീസുകളെ തടസ്സപ്പെടുത്തിയിരുന്നു. അപകടത്തെത്തുടർന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ വരെ എല്ലാ വിമാനങ്ങളും നിർത്തിവച്ചു, പലതും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ക്വീൻസ് പ്രദേശത്ത് ഗതാഗതക്കുരുക്കും റോഡ് അടച്ചിടലും പ്രതീക്ഷിക്കണമെന്ന് ന്യൂയോർക്കിലെ എമര്‍ജന്‍സി സര്‍‌വ്വീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Leave a Comment

More News