മഴ മധുരിമ (കവിത): ജയൻ വർഗീസ്

മേടക്കാറ്റിന്‌ നാണപ്പുലരിയിൽ
മാനത്താറാട്ട്
ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര്‌ !

തളിരിടും യൗവന നിറ കാന്തിയിൽ
പുളകമായ് വിരിയുമീ മൃദു ചോദനം
പ്രണയമായ് പൂക്കുമോ പ്രിയ കാമിനീ
അണയുമൊ പിടയുമെൻ
സവിധങ്ങളിൽ ?

പുതുമഴ പൂവിളി പുളകാരവം രതിയുടെ ചലനമായ്‌
ഇള മാരുതൻ
വിശറിക്ക് പകരമായ്
നറു ചേമ്പില
പുളകങ്ങൾ പൂക്കുന്ന
ലത മാനസം

പ്രിയ സഖീ നിറ മാറിൽ അധരാർപ്പണം
ഇണകളിൽ നിറയുന്ന രതി മാധുര്യം.
അകലത്തിൽ അലിയുന്ന മഴ മേഘമായ്
പെയ്തൊഴിയുമീ പ്രകൃതി തൻ വിജയോത്സവം

Leave a Comment

More News