ജില്ലയോടുള്ള ഭരണകൂട വിവേചനത്തിനും അപരവത്കരണത്തിനുമെതിരായി മലപ്പുറം വിധി എഴുതി: കെ വി സഫീർഷ

മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി ഇടത് പക്ഷ സർക്കാർ ജില്ലയോട് വികസന വിഷയത്തിൽ കാണിക്കുന്ന വിവേചനപൂർവ്വമായ സമീപനത്തിനും, മലപ്പുറത്തേയും മുസ്ലിം സമുദായത്തേയും പൈശാചികവൽക്കരിച്ച് അപരവത്കരിക്കാനുള്ള നിരന്തര ശ്രമങ്ങൾക്കുമെതിരായ പ്രതിഷേധം ജനങ്ങളുടെ വോട്ടിൽ പ്രതിഫലിച്ചു. ഇതിന്റെ തെളിവാണ് ജില്ലയിൽ ഉണ്ടായ റെക്കോർഡ് പോളിംഗ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ കെ വി സഫീർഷ അഭിപ്രായപ്പെട്ടു.
എൽ ഡി എഫ് – ആർ എസ്‌ എസ്‌ ഡീൽ പരാജയപ്പെടുത്താൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്, ഇതിന്റെ ഒരു പ്രതിഫലനവും മെയ് നാലിന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഇടത് പക്ഷം സമ്പൂർണ്ണമായി തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

More News