ചിങ്ങം: വളരെ ആവേശം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ആരോഗ്യത്തെപ്പറ്റിയുള്ള ചിന്തകൾ നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. കോപം നിയന്ത്രിക്കുക. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.
കന്നി: ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യത. കച്ചവടത്തിലോ മറ്റ് തൊഴിലിലോ ഉണ്ടാകുന്ന തിരിച്ചടികൾ പിരിമുറുക്കത്തിനും ആശങ്കകൾക്കും ഇടയാക്കും. കുട്ടികളുടെ പ്രതികരണം തൃപ്തികരമായിരിക്കില്ല. പേര്, പ്രസക്തി എന്നിവ നഷ്ടപ്പെടാതെ നോക്കുക. മോശം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക.
തുലാം: ബഹുമതികൾ ഇന്ന് നിങ്ങളെ തേടിവരും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കൂടെയുണ്ട്. കച്ചവടക്കാർക്ക് മികച്ച ദിനം. യാത്രകൾക്ക് സാധ്യത. അത്യാവശ്യം ഭേദപ്പെട്ട ദിവസമായിരിക്കും ഇന്ന്. നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടും. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. എന്തെങ്കിലും പ്രശ്നങ്ങളും സംഭവങ്ങളും ഇന്ന് വന്നുച്ചേരാം. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ വഴി കണ്ടെത്തുക. ഇന്ന് നേരിടുന്ന എല്ലാ പ്രശ്നത്തിനും പരിഹാരം കണ്ടെന്നുവരില്ല. മറ്റുള്ളവരോട് നന്നായി പെരുമാറാൻ ശ്രമിക്കേണ്ടതുണ്ട്. ഇന്ന് കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. എന്നാൽ വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടും.
ധനു: വളരെ ഊർജസ്വലരരായിരിക്കും നിങ്ങളിന്ന്. കൂടുതൽ വൈകാരികമാകാൻ സാധ്യതയുണ്ട്. സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരും. നിങ്ങളുടെ ഭാര്യയുടെ പിന്തുണയും സഹായവും ഉണ്ടാകും. കുടുംബാന്തരീക്ഷം സമാധാനം നിറഞ്ഞതായിരിക്കും. ധാരാളം ചിന്തകൾക്കൊണ്ട് നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. സഹപ്രവർത്തകരുടെ പിന്തുണ തേടിക്കൊണ്ട് നിങ്ങളുടെ പദ്ധതികൾക്ക് മികച്ച അന്തിമഫലങ്ങൾ ലഭിക്കും.
മകരം: സുഖവും ദുഃഖവും എല്ലാം ചേർന്ന ഒരു ദിവസമാണിന്ന്. ബലഹീനതയും നിരാശയും ഉന്മേഷവും സന്തോഷവും ഒന്നിന് പുറകെ ഒന്നായി അനുഭവപ്പെടാം. രാവും പകലും ജോലി ചെയ്യാൻ സാധിക്കും. സാമ്പത്തിക പദ്ധതികൾ പരാജയപ്പെട്ടേക്കാം. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. ഉച്ചയ്ക്കുശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാര്ദ്ദപൂര്ണമായിരിക്കും. ദാനധര്‍മ്മങ്ങളും സമൂഹ്യപ്രവര്‍ത്തനങ്ങളിലും ഏർപ്പെടും.
കുംഭം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യമായിരിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ പിടിച്ചുപറ്റും. സ്ഥാനക്കയറ്റം ഉണ്ടാകും. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ മോശമാകും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും നഷ്ടപ്പെടും. അതുകൊണ്ട് നിങ്ങള്‍തന്നെ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇന്ന് നിങ്ങളുടെ ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
മീനം: ബിസുനസുക്കാർക്കും കച്ചവടക്കാർക്കും ഇന്ന് നല്ല ദിവസമായിരിക്കും. പുതിയ പദ്ധതികൾ ആരംഭിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്ടനാക്കും. അതിലുപരി സാമ്പത്തികവും വന്നുചേരും.
മേടം: ഇന്നത്തെ ദിവസം ഏറെക്കുറെ വിഷമങ്ങള്‍ നിറഞ്ഞതായിരിക്കും. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ഇവയെല്ലാം ഈ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ വാക്കും ശ്രദ്ധിച്ച് ഉപയോഗിക്കുക. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും.
ഇടവം: കോപവും അമിത സംസാരവും നിയന്ത്രിക്കണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും സാധ്യത. നിങ്ങളുടെ കുടുംബത്തെയും പ്രത്യേകിച്ച് മകനെ വേദനിപ്പിക്കുന്ന തരത്തിലാകാം നിങ്ങളുടെ ഇന്നത്തെ പെരുമാറ്റം. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും സാധ്യത.
മിഥുനം: അപ്രതീക്ഷിതമായി സാമ്പത്ത് വന്ന് ചേരും. ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ പുതിയ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവഴിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
കര്‍ക്കടകം: ഇന്നത്തെ ദിവസം നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ളതാണ്. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയും. ജോലി സ്ഥലത്ത് സാമാധാന അന്തരീക്ഷമായിരിക്കും. ഇന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരും. ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. മുൻകൂട്ടി ചിന്തിച്ചത് പോലെ കാര്യങ്ങൾ നടക്കും. പുതിയ വസ്ത്രം വാങ്ങാൻ സാധ്യത. പങ്കാളിയുമായി സമയം ചെലവഴിക്കും.
