രാശിഫലം (14-04-2026 ചൊവ്വ)

ചിങ്ങം: ഉത്സാഹവും ഉന്മേഷവും നിറഞ്ഞ സുദിനം. വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും ലഭിക്കും.

കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. രോഗ ശാന്തി ലഭിക്കും.

തുലാം: തികഞ്ഞ മാനസികോന്മേഷം അനുഭവപ്പെടുന്ന ദിവസം. നിങ്ങളുടെ വിനയപൂർവമുള്ള പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ അധ്വാനത്തിന് തക്കതായ നേട്ടം ഉണ്ടാകുകയില്ല. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാം.

വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വ്വം പെരുമാറേണ്ട ദിവസം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിതിയിലും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും.

ധനു: തൊഴില്‍രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കും. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദ്ദമേറാം. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അതിനുപറ്റിയ ദിവസമാണ് ഇന്ന്. സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ സമയം ചെലവഴിക്കും.

മകരം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം കൊണ്ടുവരും. കുടുംബത്തില്‍ ചിലരുടെ അസുഖം നിങ്ങളെ അസ്വസ്ഥനാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കുകയില്ല. കുട്ടികള്‍ക്ക് പഠനത്തില്‍ പതിവില്‍ക്കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. ആരോഗ്യം അത്ര മെച്ചമായിരിക്കയില്ല. നേത്ര അണുബാധയുണ്ടാകാം.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസം. മാനസികമായും ശാരീരികമായും ഇന്ന് വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും വിനോദങ്ങളും ഭക്ഷണവും സമ്മാനങ്ങളും പങ്കിടുന്ന നല്ലൊരു ദിവസമാകും ഇന്ന്.

മീനം: യാതൊരു പ്രവൃത്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിഷാദവും താല്‍പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവാക്കും. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്കും വേര്‍പാടിനും സാധ്യത. ചെറിയ നഷ്‌ടങ്ങളുണ്ടാകാൻ സാധ്യത. നിയമപരമായ കാര്യങ്ങള്‍ ശദ്ധയോടെ കൈകാര്യം ചെയ്യണം. പ്രാര്‍ത്ഥനയും ധ്യാനവും ആശ്വാസം പകരും.

മേടം: നിങ്ങൾക്ക് ഇന്ന് ഗൗരവമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടിവരും. എന്നിരുന്നാലും, നിങ്ങളുടെ തീരുമാനങ്ങൾ ദീർഘകാലത്തെ സ്വാധീനിച്ചേക്കാമെന്നതിനാൽ നിങ്ങൾ ഉചിതമായ ഉപദേശം മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കാൻ താത്‌പര്യപ്പെടും. സമൂഹ്യ പ്രവര്‍ത്തനങ്ങളിലേർപ്പെടും.

ഇടവം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസം. യാതൊരു കഷ്ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്‌തിയും, അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെട്ടതായിരിക്കും.

മിഥുനം: കഴിഞ്ഞ രണ്ടുദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം ഇന്ന് നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടാം. സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും.

കര്‍ക്കടകം: ഇന്ന് എല്ലാ കാര്യത്തിലും പ്രതികൂലഫലമാണ്. ഉത്സാഹവും ഉന്മേഷവും നിങ്ങള്‍ക്കിന്ന് കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.

Leave a Comment

More News