ന്യൂ ജേഴ്‌സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകർന്നുകൊണ്ട് കാൻജ് ഗോട്ട് ടാലന്റ് -KGT 2026 (KANJ Got Talent – KGT) അതിവിജയകരമായി സമാപിച്ചു. കേരളത്തിലെ സ്കൂൾ യുവജനോത്സവത്തിന്റെ നിറവും നാടകീയതയും ഓർമ്മിപ്പിക്കുന്ന ഈ കലാമേള, രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടപ്പോൾ ഏകദേശം 500ഓളം കുരുന്നുകൾ അവരുടെ പ്രതിഭ വേദിയിലെത്തിച്ചു.
മാർച്ച് 14-ന് സിഡർ പ്രെപ് സ്കൂളിൽ നടന്ന ആദ്യ ദിനം കഥാരചന, ചിത്രരചന, പബ്ലിക് സ്പീക്കിംഗ്, മോഹിനിയാട്ടം, നാടോടി നൃത്തം, വാദ്യോപകരണങ്ങൾ എന്നിവ അരങ്ങേറിയപ്പോൾ, തുടർന്ന് മാർച്ച് 22-ന് നടന്ന രണ്ടാം ദിനത്തിൽ ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ മ്യൂസിക്, ഇന്ത്യൻ മ്യൂസിക് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി.
വിവിധ കാറ്റഗറികളിലെ Overall ജേതാക്കൾ:
Category 1 : KGT Star – Anvy Jayaram
Category 2 : KGT Star – Veda Vishnu
Rising Star – Govardhan Arungopan Nair, Arpita Nair
Category 3 : KGT Star – Neveah Joy
Category 4 : KGT Star – Janiya പീറ്റർ
ജനസാന്നിധ്യത്തിലും മത്സരമികവിലും ശ്രദ്ധേയമായ ഈ മേള, അമേരിക്കൻ മലയാളികളുടെ ഇടയിൽ ഏറ്റവും പ്രാധാന്യമാർജിക്കുന്ന കലാവേദികളിലൊന്നായി വളർന്ന് വരികയാണ്. ഓരോ പ്രകടനവും കാണികളിൽ ആവേശവും അഭിമാനവും ഉണർത്തി.
തുടർച്ചയായി നാലാം വർഷവും അരങ്ങേറിയ ഈ കലയുടെ മാമാങ്കത്തിന് വിജയ് നമ്പ്യാർ (പ്രസിഡന്റ്), ജോർജി സാമുവൽ (ജനറൽ സെക്രട്ടറി), ഖുർഷിദ് ബഷീർ (ട്രഷറർ), ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ്), കൃഷ്ണ പ്രസാദ് (ജോയിന്റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്റ് ട്രഷറർ), അസ്‌ലം ഹമീദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), അനൂപ് മാത്യൂസ് രാജു (സ്പോർട്സ് അഫെയർസ്), നിധിൻ ജോയ് ആലപ്പാട്ട് (ഐടി ഓഫീസർ), രേഖ നായർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ജയകൃഷ്ണൻ എം മേനോൻ (ചാരിറ്റി അഫയേഴ്സ്), രേഖ പ്രദീപ് (കൾച്ചറൽ അഫയേഴ്സ്), ശ്രീകുമാർ കെ എസ് (യൂത്ത് അഫയേഴ്സ്) എന്നിവർ നേതൃത്വം നൽകി.
ഓരോ മേഖലയിലെയും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ വിധികർത്താക്കളായപ്പോൾ, 150-ൽപ്പരം വോളന്റീർമാർ പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചു. ഷൈനിങ് എയ്‌സ്, സ്പെക്ട്രം ഓട്ടോസ് എന്നിവർ മുഖ്യ പ്രായോജകർ ആയിരുന്നു,
“കേരളക്കര കടന്നാൽ മലയാളിക്ക് ഏറ്റവും കൂടുതൽ നഷ്ടമാകുന്നത് സ്കൂൾ യുവജനോത്സവത്തിന്റെ വേദിയാണ്. കുട്ടികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ വലിയൊരു വേദി ഇവിടെ ലഭ്യമല്ല. അത്തരമൊരു ശൂന്യത നിറയ്ക്കുന്നതാണ് KANJ Got Talent (KGT),” എന്നാണ് പങ്കെടുത്ത രക്ഷിതാക്കളുടെ പൊതുവായ അഭിപ്രായം.
കലയും സംസ്കാരവും തലമുറകളിലേക്ക് കൈമാറാനുള്ള ഒരു ശക്തമായ ശ്രമമായി മാറുന്ന KGT, ഭാവിയിലും കൂടുതൽ വിപുലമായി നടത്തുമെന്ന് കാൻജ് ഭാരവാഹികൾ അറിയിച്ചു.
വാർത്ത – കാൻജ് മീഡിയ ആൻഡ് പബ്ലിക്കേഷൻസ്

