ജി സി സികളുടെ മികവ് ലക്ഷ്യമാക്കി യു എസ് ടി നിംബസ്

ജിസിസികൾ രൂപപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന യുഎസ് ടിയുടെ സ്ഥാനം യു എസ് ടി നിംബസ് ശക്‌തിപ്പെടുത്തും

Bharath Krishnaswamy, Senior Vice President, UST

തിരുവനന്തപുരം, 14 ഏപ്രിൽ 2026: ആഗോള കേപ്പബിലിറ്റി സെന്ററുകളുടെ (ജി സി സി) പ്രവർത്തന വികാസം സാധ്യമാക്കി, അവയുടെ മൂല്യവർദ്ധനവ് ഉറപ്പാക്കുന്നതിനായി യു എസ് ടി നിംബസ് എന്ന ഡിസൈൻ-അധിഷ്ഠിത ഓപ്പറേറ്റിംഗ് മോഡലിന് പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സ്ഥാപനമായ ഇവായയുമായി യു എസ് ടി ധാരണയിൽ ഏർപ്പെട്ടു. ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നീ മേഖലകളിൽ ജി സി സികളുടെ മികവ് ഉറപ്പാക്കുന്ന വിധത്തിലാണ് യു എസ് ടി നിംബസ് പ്രവർത്തിക്കുക.

ചിലവു കുറഞ്ഞ മോഡലുകളിൽ നിന്ന് എന്റർപ്രൈസ് ഇന്നൊവേഷൻ ഹബ്ബുകളായി ജിസിസികൾ പരിണമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ടി നിംബസ് പ്രവർത്തനം ആരംഭിക്കുന്നത്. നൂതനാശയങ്ങൾ ത്വരിതപ്പെടുത്തുകയും പ്രതിഭകളുടെയും ബൗദ്ധിക സ്വത്തിന്റെയും നിയന്ത്രണം നിലനിർത്തുകയും ചെയ്യുന്നതിനൊപ്പം ചിലവു കുറയ്ക്കുന്നതിനുള്ള സമ്മർദ്ദവും സ്ഥാപനങ്ങൾക്കു മേൽ വർദ്ധിച്ചു വരികയാണ്. എഞ്ചിനീയറിംഗ്, എ ഐ, വളർച്ചയിലൂന്നിയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ യുഎസ് ടിയ്ക്കുള്ള മികവുകൾ പ്രയോജനപ്പെടുത്തിയാകും യു എസ് ടി നിംബസ് പ്രവർത്തിക്കുക.

ജിസിസി സേവനദാതാക്കൾ പ്രതിഭകളെ കണ്ടെത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, യു എസ് ടി നിംബസ് പരിചയസമ്പന്നരാൽ നിർമ്മിതമായ, സവിശേഷവും ഡിസൈൻ-അധിഷ്ഠിതവുമായ മോഡൽ ആണ് മുന്നോട്ടു വയ്ക്കുന്നത്. തങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ജിസിസിയുടെ തനത് ഐഡന്റിറ്റിയും സംസ്കാരവും ആദ്യ ദിനം മുതൽക്കു തന്നെ ആ സംരംഭവുമായി യോജിപ്പിച്ചുകൊണ്ട്, ഉയർന്ന മികവു കാട്ടുന്ന ടീമുകളെ പ്രാപ്തമാക്കുന്നതിനും, ജീവനക്കാരുടെ തുടർസാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും, ത്വരിത ഫലങ്ങൾ സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഹബ്ബുകൾ യു എസ് ടി നിംബസ് സൃഷ്ടിക്കും.

ഓരോ സ്ഥാപനത്തിന്റെയും കഴിവുകളെ സുപ്രധാന നേട്ടമായി കണക്കാക്കിയാണ് യുഎസ് ടി നിംബസ് പ്രവർത്തിക്കുക. തൊഴിൽ ശക്തിയുടെ ശ്രദ്ധാപൂർവ്വമായ ആസൂത്രണവും ശക്തമായ തൊഴിലുടമയുടെ ബ്രാൻഡിംഗും ഉപയോഗിച്ച് ദീർഘകാല വിജയത്തിനായി മികച്ച പ്രതിഭകളെ കണ്ടെത്തുകയും അവരെ നിലനിർത്തുകയും ചെയ്യുക വഴിയാണ് ഇത് സാധ്യമാകുക. ബൗദ്ധിക സ്വത്തവകാശം, ഡാറ്റ മോഡലുകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ ജിസിസികൾ തന്നെ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനാൽ, ഉൽപ്പന്നത്തിന്റെ വികാസവും, പ്ലാറ്റ്‌ഫോമിന്റെ വികസനവും ത്വരിതപ്പെടുത്താൻ കഴിയും.

പ്രതിഭകൾക്കു മുൻ‌തൂക്കം നൽകുന്ന രീതിയിൽ, പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ മുന്നോട്ടു നയിക്കപ്പെടുക എന്ന രീതിയാണ് യു എസ് ടി നിംബസ് കൈക്കൊള്ളുന്നത്. ജീവനക്കാരുമായുള്ള ഇടപെടലുകൾ മെച്ചപ്പെടുത്താനും, പ്രവർത്തനക്ഷമത വർധിപ്പിക്കാനുമായി എഐ-അധിഷ്ഠിത തന്ത്രങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു. കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും നവീകരണത്തിനും എന്റർപ്രൈസ് മൂല്യത്തിനും ഒരു സുസ്ഥിര ഘടകമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജിസിസിയെ ഇതിലൂടെ രൂപപെടുത്താനാകും.

“ആഗോളതലത്തിൽ മികച്ച ടീമുകൾ സജ്ജമാക്കുന്നതിൽ പരിചയമുള്ളതിനാൽ യു എസ് ടിക്ക് നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഡിസൈൻ-ഫസ്റ്റ്, ഫുൾ-സ്റ്റാക്ക് ഡെലിവറി മോഡലിലൂടെ സുസ്ഥിര പരിവർത്തനം ഉറപ്പാക്കുന്നതിനും കഴിയുന്നു. ചിലവു കുറഞ്ഞ കേന്ദ്രങ്ങൾ എന്ന നിലയിൽ നിന്ന് നവീകരണം, ഐപി സൃഷ്ടി, എന്റർപ്രൈസ് മൂല്യം എന്നിവയുടെ തന്ത്രപരമായ എഞ്ചിനുകളായി ജി സി സികളെ രൂപപ്പെടുത്തുന്നതിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ യു എസ് ടി നിംബസ് പ്രതിഫലിപ്പിക്കുന്നു. ദീർഘകാല മികവ് മുന്നിൽക്കണ്ട്, ജിസിസികളെ തുടർച്ചയായി ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ഡിസൈൻ-അധിഷ്ഠിത, ഫുൾ-സ്റ്റാക്ക് സമീപനത്തിലൂടെ ആഗോള ടീമുകളെ വളർത്തുന്നതിനുള്ള യു എസ് ടി യുടെ വൈദഗ്ദ്ധ്യം വ്യക്തമാക്കുകയും ചെയ്യുന്നു. ഈ മാതൃക ഉപയോഗിച്ച്, സ്ഥാപനങ്ങൾക്ക് വേഗത്തിൽ മുന്നേറാനും, നിർണായക കഴിവുകൾ നിലനിർത്താനും, തുടർച്ചയായ വളർച്ചയുടെ നവീകരിക്കാനും, അതത് സ്ഥാപനങ്ങൾക്ക് അർഹമായ മൂല്യം ഉറപ്പാക്കാനും കഴിയും,” യു എസ് ടി സീനിയർ വൈസ് പ്രസിഡന്റ് ഭരത് കൃഷ്ണസ്വാമി പറഞ്ഞു.

“സ്ഥിരമായ ബിസിനസ്സ് മൂല്യം നൽകുന്ന, പ്രതിരോധശേഷിയുള്ളതും, നവീകരണത്തിൽ അധിഷ്ഠിതവുമായ ജിസിസി സൊല്യൂഷനുകൾ നിർമ്മിക്കുന്നതിനുള്ള അതുല്യമായ മികവ് പ്രയോജനപ്പെടുത്താൻ യു‌എസ്‌ടിയും ഇവായയും പ്രതിജ്ഞാബദ്ധരാണ്. പല ജിസിസി മോഡലുകളും സജ്ജീകരണത്തിനും വളർച്ചയ്ക്കും മുൻഗണന നൽകുമ്പോൾ, പ്രവർത്തനം, സംരംഭവുമായുള്ള സംയോജനം, സുസ്ഥിരമായ മൂല്യ വിതരണം എന്നിവയുൾപ്പെടെ ജിസിസിയുടെ ദീർഘകാല വിജയം നിർണ്ണയിക്കുന്ന ഘടകങ്ങളിലാണ് ഞങ്ങളുടെ ശ്രദ്ധ. തന്ത്രപരമായ വിന്യാസത്തിലേക്കും മൂല്യം ഉറപ്പാക്കുന്നതിലേയ്ക്കും ശ്രദ്ധ തിരിക്കുന്നതിലൂടെ, ഈ കൈകോർക്കൽ മികവ് ഉറപ്പാക്കുകയും ഉപഭോക്തൃ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു,” ഇവായയുടെ ഇവിപിയും സ്ഥാപകനുമായ വൈദ്യനാഥൻ ശേഷൻ പറഞ്ഞു.

Leave a Comment

More News