ചിങ്ങം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളുടെ ദിനം. മുൻകോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, എന്നിവരുമായി ആസ്വാദ്യകരമായ ഒത്തുചേരൽ ഉണ്ടാകും. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ കൈയെടുക്കരുത്.
കന്നി: നിയമപരമായ കാര്യങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. ആത്മീയ കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത.
തുലാം: നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാന്‍ മികച്ച ദിവസം ഇന്ന്. അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക. ഗൃഹാന്തരീക്ഷം ഇന്ന് സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും.
വൃശ്ചികം: ഉച്ചക്ക് ശേഷം പ്രതികൂലമാണ്. കാര്യതടസങ്ങൾ ഉണ്ടാകും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. ശരീരത്തിനും മനസ്സിനും ആശ്വാസം നല്കുന്ന കാര്യങ്ങളിൽ ശ്രദ്ധചെലുത്തുക. ഇന്ന് പണം അധികമായി ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ ചെലവ് നിയന്ത്രിക്കുക. പുറത്തുനിന്ന് ഭക്ഷണം ഒഴിവാക്കുക. ഇന്ന് യാത്രകളും മാറ്റിവെക്കുകയാണ് ഉത്തമം.
ധനു: ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാന പകുതിയിൽ ദോഷാനുഭവങ്ങളായിരിക്കും. ആദ്യപകുതിയില്‍ മനസ്സും, ശരീരവും, ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. വിദ്യാർഥികള്‍ക്ക് അനുകൂലമായ ദിവസം.
മകരം: ഇന്ന് മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കായി നിങ്ങളുടെ പണത്തിൻ്റെ വലിയൊരു ഭാഗം ചിലവഴിച്ചേക്കാം. നഷ്ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് തിരികെ നേടാനും അവസരം ലഭിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളെ കൂടുതൽ സന്തോഷവാനാക്കും.
കുംഭം: തൊഴിൽമേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഊർജസ്വലനായിരിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷ വാർത്ത ഉണ്ടാകാനിടയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
മീനം: ദിവസം മുഴുവൻ ചെറിയ തടസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. കുടുംബത്തിലെ കലഹങ്ങൾ നിങ്ങൾ മുൻകൈയെടുത്ത് പരിഹരിക്കേണ്ടതായിവരും. അവ പരിഹരിച്ചശേഷവും അതിൽനിന്ന് പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. തൊഴിൽമേഖലയിൽ മുന്നേറ്റത്തിന് കഠിനമായ പരിശ്രമം ആവശ്യമാണ്.
മേടം: ഇന്ന് നിങ്ങൾക്ക് വിജയകരമായ ദിവസമാണ്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾക്ക് സ്വന്തമായി വിജയിക്കാൻ കഴിയും. ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും. കുടുംബാന്തരീക്ഷം പതിവിലും കൂടുതൽ സന്തോഷ നിറഞ്ഞതായിരിക്കും.
ഇടവം: ഇന്ന് നിങ്ങൾക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും, അവസാനം വിജയം സുനിശ്ചിതമാണ്. കുടുംബാന്തരീക്ഷം പതിവിലും കൂടുതൽ സന്തോഷ നിറഞ്ഞതായിരിക്കും.
മിഥുനം: ദിവസം മുഴുവനും മതപരവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ ആയിരിക്കും സമയം ചിലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചിലവാക്കും. ബിസിനസ് ഇടപാടുകൾ നടത്താൻ ഇന്ന് അനുയോജ്യമായ ദിവസം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത.
കര്‍ക്കടകം: പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസ്സിലാക്കുക. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും.
