തിരുവഞ്ചൂരിന്റെ ആരോപണത്തിനു മറുപടിയുമായി കെ-റെയില്‍: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ല

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കെ-റെയില്‍. മന്ത്രിസഭ അംഗീകരിച്ച അന്തിമ അലൈന്‍മെന്റില്‍ മാറ്റമില്ല. പ്രചരിപ്പിക്കുന്ന മാപ്പ് വ്യാജമാണ്. അതില്‍ കെ.റെയിലിന് ഉത്തരവാദിത്തമില്ലെന്നും കെ.റെയില്‍ അധികൃതര്‍ വിശദീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കെ-റെയില്‍.

ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സര്‍വേ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം.

Print Friendly, PDF & Email

Related posts

Leave a Comment