രാശിഫലം (16-04-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. ഇന്ന് ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക.

കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്‌മകമായ കഴിവുകള്‍ പുറത്തുവരും. നിങ്ങൾ വൈകുന്നേരങ്ങളിൽ ഉറ്റവരെ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും, കുറച്ച്‌ സമയം ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വയ്‌ക്കുകയും ചെയ്യും.

തുലാം: നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക്‌ കഴിയും.

വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്. അത്‌ ദീർഘകാലലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. ഇത്‌ നഷ്‌ടപ്പെടുത്താതെ, ജീവിതത്തിൻ്റെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കൈയ്യോടെ സ്വീകരിക്കുക.

ധനു: ഇന്ന് നിങ്ങൾക്ക് സമ്മർദ്ദമുള്ള ഒരു ദിവസമായിരിക്കും. ഇത്‌ നിങ്ങളെ നല്ലതായിരിക്കുന്നതിന് സഹായിക്കുന്നു. സ്ഥാനക്കയറ്റത്തിൻ്റെയോ ശമ്പള വർധനവിൻ്റെയോ വാർത്ത നിങ്ങളെ സന്തോഷവാനാക്കും

മകരം: നിങ്ങൾ ഇന്ന് കൂടുതൽ വികാരഭരിതനാകാനും ദുഃഖിതനാകാനും അനുവദിക്കരുത്‌. അല്ലങ്കിൽ അത്‌ നിങ്ങളുടെ തീരുമാനങ്ങൾക്ക്‌ വ്യക്തത കുറയ്ക്കുകയും, വിജയത്തിൻ്റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ വളരെ ഭവ്യമായ പെരുമാറ്റം എല്ലാവരുടേയും ഹ്യദയത്തെ നിങ്ങളിലേക്ക്‌ അടുപ്പിക്കും.

കുംഭം: നിങ്ങൾ മനസിൽ കാണുന്ന ലക്ഷ്യങ്ങൾ, ജോലികൾ, പ്രതിസന്ധികൾ എന്നിവയിൽ നിങ്ങൾക്ക്‌ ഉജ്ജ്വലവിജയം നേടാൻ സാധിക്കും. നിങ്ങളുടെ അഭ്യുദയകാംഷികൾ നിങ്ങളുടെ നേട്ടത്തിൽ നിങ്ങളെ വളരെയധികം പുകഴ്ത്തും. നിങ്ങളുടെ സുഹ്യത്തുക്കളെ നിങ്ങളെ കുടുംബാംഗങ്ങളെ പോലെ കാണും.

മീനം : ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ലായ കാര്യം ഇന്ന് എത്തിച്ചേരുകയും, ഇന്നൊരു പ്രധാന ദിവസമായിരിക്കുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക പദവി നിങ്ങൾക്ക്‌ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നൽകും.

മേടം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസില്‍ നിന്നും ഇന്ന് ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. അതേ സമയം സമൂഹത്തില്‍ നിങ്ങളുടെ മാന്യത വര്‍ധിക്കുകയും ചെയ്യും. വധൂവരന്‍മാരാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് അവരുടെ ഭാവി ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഉച്ചക്കു ശേഷം ജോലിയില്‍ നിങ്ങളുടെ ശ്രദ്ധ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യം മോശമാകുകയും തന്മൂലം ചികിത്സാചെലവുകള്‍ ഉണ്ടാവുകയും ചെയ്യാനിടയുണ്ട്.

ഇടവം: ഇന്ന് വിഷമങ്ങളുടെ ഭാണ്ഡക്കെട്ട് ഉപേക്ഷിച്ച് ആശ്വാസം കൈക്കൊള്ളുക. ഗൃഹാന്തരീക്ഷം ശാന്തവും സമാധാന പൂര്‍ണവുമാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളിന്ന് ശ്രദ്ധാകേന്ദ്രമായിരിക്കും ,മേലധികാരികളുടെ പ്രീതി സമ്പാദിക്കും. വൈകുന്നേരത്തോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാം. ബിസിനസിലെ നേട്ടത്തിനുപുറമെ ഭാര്യയും മകനും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ടുവരും. പല വലിയ നേട്ടങ്ങളും കൈവരിക്കാവുന്ന ദിവസമണിന്ന്.

മിഥുനം: ഇന്ന് നിങ്ങളുടെ ജോലിസമയവും, കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയവും നിങ്ങൾ പ്രശംസനീയമായി വിഭജിക്കും. അങ്ങനെ നിങ്ങളുടെ തിരക്കേറിയ ജോലികൾക്കിടയിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവിടാൻ സാധിക്കും. ഒരു ചെറിയ ഉല്ലാസയാത്ര ആസൂത്രണം ചെയ്‌ത് അവരെ സന്തോഷപൂർവ്വം ഞെട്ടിക്കുവാനും സാധിക്കും. കൂടാതെ നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സത്യമാകാൻ പോകുന്നു.

കര്‍ക്കടകം: ഇന്ന് സ്ത്രീസംബന്ധമായ സൗഭാഗ്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. നിങ്ങൾ ഒരു ചെറിയ യാത്രയോ തീർത്ഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, നിങ്ങൾ ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും സ്നേഹിതരോടും കൂടി വളരെ സന്തോഷകരമായി നിങ്ങളുടെ ദിവസം ചെലവഴിക്കാൻ സാധ്യത കാണുന്നു.

Leave a Comment

More News