മർകസ് വിഭാവനം ചെയ്യുന്നത് സർവ്വതല സ്പർശിയായ സാമൂഹ്യ പുരോഗതി: സി. മുഹമ്മദ് ഫൈസി

മർകസിൽ നടന്ന സ്ഥാപക ദിനാചരണം ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂർ: മർകസ് സംവിധാനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സമൂഹത്തിൻ്റെ സർവ്വ തലങ്ങളെയും സ്പർശിക്കുന്ന പ്രസ്ഥാനമായി മാറിയെന്ന് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിൻ്റെ സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യർക്കിടയിൽ ഉന്നതമായ സംസ്കാരവും സാഹോദര്യവും രൂപപ്പെടുത്തി സാമൂഹ്യ പുരോഗതി കൈവരിക്കുക എന്നതാണ് മർകസിൻ്റെ അടിസ്ഥാന ലക്ഷ്യം. ഇത്തരം മാനവിക മൂല്യങ്ങൾ സമൂഹത്തിൻ്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിനോടനുബന്ധിച്ച് മർകസിൻ്റെ ചരിത്രരേഖകൾ കോർത്തിണക്കിയ വിപുലമായ പ്രദർശനവും, പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സ്ഥാപക നേതാക്കളുടെ അനുസ്മരണവും നടന്നു.

കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ മുഹമ്മദ് അലി സഖാഫി വള്ളിയാട് സ്ഥാപക ദിന സന്ദേശ പ്രഭാഷണം നടത്തി. ഷമീം കെ.കെ, ഉനൈസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. അഡ്വ. മുസ്തഫ സഖാഫി, കെ.കെ അബൂബക്കർ ഹാജി, ഹനീഫ് അസ്ഹരി തുടങ്ങിയർ പങ്കെടുത്തു. അക്ബർ ബാദുഷ സഖാഫി സ്വാഗതവും ദുൽഖിഫിൽ സഖാഫി നന്ദിയും പറഞ്ഞു. മർകസ് സെൻട്രൽ ഓഫീസിലെയും വിവിധ സ്ഥാപനങ്ങളിലെയും ജീവനക്കാർ പങ്കാളികളായി. സ്ഥാപക ദിനത്തോടനുബന്ധിച്ച് ദേശീയതലത്തിലും മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിൽ വിവിധ രാഷ്ട്രങ്ങളിലും വൈവിധ്യമാർന്ന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.

Leave a Comment

More News