സി.ഐ.സി ഹജ്ജ് പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു

സി.ഐ.സി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും ഹാജിമാർക്കുള്ള യാത്രയയപ്പും പ്രസിഡന്റ് ആർ എസ് അബ്ദുൽജലീൽ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്നവർക്കായി സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി, ഖത്തർ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.

സി.ഐ.സി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഹജ്ജ് വിശ്വാസിയുടെ ജീവിതത്തെ മാറ്റിയെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം ടി.കെ. ഖാസിം അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന പ്രധാന സെഷനുകളിൽ പ്രമുഖ പണ്ഡിതർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം സുഹൈൽ സാഹിബ് ശാന്തപുരം ‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പി.പി. അബ്ദുൽ റഹീം ഹജ്ജിന്റെ വിധികളും പ്രായോഗിക രൂപങ്ങളും എന്ന വിഷയത്തിൽ വിശദമായ പ്രസന്റേഷൻ നടത്തി. കർമ്മങ്ങൾ കൃത്യമായി നിർവ്വഹിക്കേണ്ട രീതികളെക്കുറിച്ച് അദ്ദേഹം തീർത്ഥാടകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

ക്ലാസുകൾക്ക് ശേഷം നടന്ന സംശയനിവാരണ സെഷനിൽ തീർത്ഥാടകരുടെ ചോദ്യങ്ങൾക്ക് പി.പി. അബ്ദുൽ റഹീം മറുപടി നൽകി. സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം മുഷ്താഖ് കെ .എച്ച് സമാപനവും ഷുഐബ് ഖുർആൻ പാരായണവും നടത്തി.

Leave a Comment

More News