രാശിഫലം (21-04-2026 ചൊവ്വ)

ചിങ്ങം: പതിവിലും വ്യത്യസ്‌തമായ ദിനമായിരിക്കുമിന്ന്. ധനവും ഭാഗ്യവും ഒരുമിച്ച് വന്ന് ചേരും. ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് വേണ്ടി ആഭരണങ്ങൾ വാങ്ങുന്നതിന് പണം ചെലവഴിക്കും. പണം ചെലവാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളും കരുതലോടെ വേണം.

കന്നി: കുടുംബത്തിൽ നിന്നായിരിക്കും ഇന്ന് സന്തോഷം അനുഭവിക്കുക. ഇന്നത്തെ ഓരോ നിമിഷവും കുടുംബത്തോടൊപ്പം ചെലവഴിക്കും. കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകിയേക്കാം. വൈകുന്നേരത്തോടെ പ്രണയിക്കുന്നവരെ കണ്ടുമുട്ടുകയും അവരോടൊപ്പം സന്തോഷത്തിലും ആയിരിക്കും.

തുലാം: ഇന്ന് നിങ്ങളുടെ ഭാഗ്യദിനമാണ്. നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽ‌പ്പിക്കപ്പെടുന്നതിൻ്റെ സാധ്യതകൾ കാണുന്നു. മദ്ധ്യാഹ്നത്തിൽ ആരുമായും യോജിച്ചെന്ന് വരില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ വളരെ ഉറച്ച കാൽ വെയ്പ്പുകൾ നടത്തും.

വൃശ്ചികം: വളരെ തിരക്ക് പിടിച്ച ദിവസമായിത്തോന്നാം. ഇന്നത്തെ ചിന്തകളിൽ മുഴുവൻ പൂർത്തിയാക്കാൻ പറ്റാതെപോയ കാര്യങ്ങളും ബിസിനസ് പദ്ധതികളും ആയിരിക്കും. ദിവസാവസാനം നിങ്ങളുടെ പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതായിരിക്കും.

ധനു: തിരിച്ചറിവുകൾ ഉണ്ടാകുന്ന ദിവസം. മനസിൽ സൂക്ഷിച്ചിരിക്കുന്ന പല രഹസ്യങ്ങളും മറക്കുകയും ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യും. ഇന്ന് രൂപപ്പെടുത്തുന്ന ഏതൊരു ബന്ധവും ജീവിതകാലം മുഴുവൻ സുരക്ഷിതമായിരിക്കും. പ്രിയപ്പെട്ടവരുമായി നന്നായി ബന്ധപ്പെടാനും നന്ദിയുള്ളവരായിരിക്കാനും കഴിയും. വളരെയധികം സ്‌നേഹം അനുഭവിക്കും.

മകരം: വ്യാപാരികൾക്കും തൊഴിലാളികൾക്കും നല്ല ദിവസം. ഭാര്യയ്ക്കും മക്കൾക്കും സന്തോഷം പകരും. ആരോഗ്യകരവും സന്തുഷ്‌ടവുമായ കുടുംബജീവിതം ആസ്വദിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും കോപവും പിരിമുറുക്കവും വൈകുന്നേരത്തോടെ വർധിക്കാൻ സാധ്യതയുണ്ട്.

കുംഭം: ജോലിസ്ഥലത്തെ ഏറ്റവും മികച്ച ദിവസത്തിനായി തയ്യാറാകുക. മറ്റുള്ളവരിൽ മതിപ്പുണ്ടാക്കുന്നതിൽ പ്രാധാന്യം നൽകും. തീരുമാനങ്ങളെടുക്കുമ്പോൾ ആലോചിച്ച് എടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തിരക്കിട്ട് ഒരു തീരുമാനമെടുക്കുന്നത് നല്ല ഫലം തരില്ല. അതിനാൽ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോകാൻ.

മീനം: വളരെ ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കുമിന്ന്. പുതിയ ആളുകളെ കണ്ടുമുട്ടുക, സമൂഹവുമായി ബന്ധം സ്ഥാപിക്കുക, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിടുക എന്നിവ സാധ്യമാകും. വളരെ ഊർജ സ്വലനായിരിക്കും. തൊഴിൽപരമായും വ്യക്തിപരമായും പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിൽ ജാഗരൂകനായിരിക്കും.

മേടം: ഒരു സുവർണാവസരം ഇന്ന് കാത്തിരിക്കുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന ഡീലുകളിലൂടെയും പദ്ധതികളിലൂടെയും കടന്ന് പോകും. ബിസിനസിൽ നാഴികക്കല്ലുകൾ സൃഷ്‌ടിക്കാൻ സാധിക്കും.

ഇടവം: തീരുമാനങ്ങൾ എടുക്കുന്നതിന് കണക്കുകൂട്ടലുകളും വിശകലനകഴിവുകളും ആവശ്യമായി വന്നേക്കും. പല കാര്യത്തിലും വിജയം കാണും. നിങ്ങളെ തളർത്തുന്ന ഏതെങ്കിലും കാര്യത്തിൽ നിന്ന് വിമുക്തനാകാൻ ആഗ്രഹിക്കും. വൈകുന്നേരത്തോടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും.

മിഥുനം: നിങ്ങളുടെ ഒരു പ്രവൃത്തിയിൽ നിന്ന് വ്യക്തിത്വം നിർണയിക്കപ്പെടും. മറ്റുള്ളവരാൽ പ്രകോപനത്തിലേർപ്പെട്ടേക്കാം. അല്‌പം സമയം ഒറ്റക്കിരിക്കുന്നത് നന്നായിരിക്കും. സുഹൃത്തിനൊപ്പം ധാരാളം സമയം ചിലവഴിക്കുകയും മതിപ്പ് ഉണ്ടാക്കാനും ശ്രമിച്ചേക്കാം.

കര്‍ക്കടകം: പ്രിയപ്പെട്ടവർക്ക് നൽകുന്ന കരുതലും പരിരക്ഷയും അവർ മനസിലാക്കും. നിങ്ങളുടെ മാനസിക നിലയനുസരിച്ച് പ്രിയപ്പെട്ടവർ എന്തെങ്കിവും മറച്ചുവച്ചേക്കാം. വൈകുന്നേരം വളരെ സാഹസികമായിരിക്കും. നഗരം വിട്ട് യാത്ര ചെയ്യാൻ സാധ്യതയുണ്ട്. സന്തോഷത്തേക്കാളുപരി സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയേക്കാം.

Leave a Comment

More News