പഠനവും മൂല്യങ്ങളും കൈകോർത്ത് അൽ മദ്റസ അൽ ഇസ്ലാമിയ കോൺവൊക്കേഷൻ വേദി

ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയയുടെ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായി കോൺവൊക്കേഷൻ പരിപാടി സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു.

പ്രശസ്ത കലാകാരിയും കലാ നിരൂപകയുമായ Dr. Jameela Al Shuraim മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അവർ, മതപഠനം വെറും ഗ്രന്ഥപഠനമല്ലെന്നും, മറിച്ച് ആത്മാവിനെയും ധാര്‍മ്മികതയെയും മാനുഷികബോധത്തെയും രൂപപ്പെടുത്തുന്ന പ്രക്രിയയാണെന്നും പറഞ്ഞു. ജ്ഞാനവും മൂല്യങ്ങളും ഒന്നിക്കുമ്പോഴാണ് സമൂഹത്തിന് ഉപകാരപ്രദമായ സന്തുലിത വ്യക്തിത്വങ്ങള്‍ രൂപപ്പെടുന്നതെന്നും അവർ ഓർമ്മിപ്പിച്ചു. ജീവിതത്തിൽ സ്വപ്നങ്ങളോടും ദൃഢനിശ്ചയത്തോടും കൂടി മുന്നേറേണ്ടതിന്റെ ആവശ്യകതയും അവർ വിദ്യാർത്ഥികളെ ഉണർത്തിക്കൊണ്ട് വിശദീകരിച്ചു.

ചടങ്ങിൽ CIC പ്രസിഡന്റ് RS അബ്ദുൽ ജലീൽ, CIC അക്കാദമിക് ഡയറക്ടർ Dr. Alif Shukkoor, രക്ഷിതാക്കളെ പ്രതിനിധീകരിച്ച് അൻവർ സാദിഖ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഖ്യാതിഥി Dr. ജമീല അൽ ഷുറൈം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച വിജയം നേടിയ ടോപ്പർമാരെ RS അബ്ദുൽ ജലീൽ പ്രഖ്യാപിക്കുകയും അവർക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഫാദിൽ അൻവർ ഖിറാഅത്ത് നടത്തി. റഖീബ് മേലാറ്റൂർ നന്ദി രേഖപ്പെടുത്തി. ജമാൽ, ഷറഫുദ്ദീൻ , CK അബ്ദുൽ കരീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Comment

More News