ചിങ്ങം: നിങ്ങള്‍ ഇന്ന് മുഴുവന്‍ കർമ്മനിരതനായിരിക്കും. കോര്‍പ്പറേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥന്മാരുടെ പ്രശംസ ലഭിക്കും. വീട്ടമ്മമാര്‍ക്ക് ഇന്ന് ചില നിര്‍ണായക കാര്യങ്ങളില്‍ പങ്ക് വഹിക്കേണ്ടി വരും.
കന്നി: ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജോലി ചെയ്യും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്ത ശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്നതിനായി പ്രൈവറ്റ് പാർട്ടികളിലോ, സാമൂഹിക കൂട്ടായ്മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിലോ പങ്കെടുക്കുക.
തുലാം : നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടാന്‍ സാധ്യത. അവരോടൊപ്പം സമയം ചെലവഴിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെെടുകയും ചെയ്യും. നിങ്ങളുടെ ശ്രമങ്ങളിൽ ഇന്ന് വിജയിക്കും.
വൃശ്ചികം: ഈ രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരോട് അടങ്ങാത്ത സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഉണ്ടാകും. നിങ്ങളുടെ ഇന്നത്തെ പ്ലാനില്‍ പ്രിയപ്പെട്ടവര്‍ക്ക് സമയം നല്‍കുന്നതിനും സമയം കണ്ടെത്തും. എന്നാല്‍ നിങ്ങള്‍ അവരോടടൊപ്പം ഒരു അതിര്‍ത്തിക്കപ്പുറം സംസാരിക്കില്ല.
ധനു: നിങ്ങളുടെ സംഭാഷണവും കോപവും ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും. ഇന്ന് എന്ത് കാര്യം ചെയ്താലും അതീവ ശ്രദ്ധ ഉണ്ടാകണം. അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.
മകരം: ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാധ്വാനം മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കും. നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഇന്ന് അത് താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കും.
കുംഭം: ഇന്ന് സാമ്പത്തിക കാര്യങ്ങള്‍ക്ക് ശുഭകരമല്ല. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ക്ക് നല്ല ഒരു സമയം ചെലവിടാന്‍ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാർത്ഥ മൂല്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ല. എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ മനസിലാക്കും.
മീനം: ഇന്ന് നിങ്ങളുടെ ആഴത്തിലുള്ള വികാരങ്ങള്‍ പ്രിയപ്പെട്ടവരുമായി പങ്കു വയ്ക്കാന്‍ സാധ്യത. ഇന്ന് നിങ്ങള്‍ മറ്റുള്ളവരോട് നന്നായി സംസാരിക്കും. ആഗ്രഹിച്ചത് പോലെയുള്ള ജോലി ലഭിക്കാന്‍ സാധ്യത. കഠിനാധ്വാം ചെയ്യുക.
മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഡമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക.
ഇടവം: ധൈര്യവും കഠിനാധ്വാനവും/പ്രയാസവും പ്രചോദിപ്പിക്കുന്ന ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവം മനസിലാക്കി കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് നിങ്ങള്‍ക്ക് ഇന്ന് തോന്നല്‍ ഉണ്ടാകും. ശാന്തതയോടും സുഖത്തോടും കൂടിയിരിക്കുക. സഹിഷ്ണതയോടെ പ്രതികരിക്കുക.
മിഥുനം: ഏറ്റെടുത്ത പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങൾ ബോസ് ഇന്ന് നിങ്ങളെ ഏൽപ്പിക്കും. നിങ്ങളുടെ പകൽ സമയം ദുരിതം നിറഞ്ഞതായിരിക്കുമെങ്കിലും, ദിവസത്തിൻ്റെ അവസാനം ഉജ്ജ്വലവിജയത്തോടും കൂടിയതായിരിക്കും. ഇന്ന് ലേലം വിളിയില്‍ പങ്കെടുക്കും.
കര്‍ക്കിടകം : ഇന്നത്തെ ദിവസം നിങ്ങൾ തുടങ്ങുന്നതു തന്നെ ഏറ്റവും ആവേശത്തോടെ ആയിരിക്കും. നിങ്ങളുടെ ആവേശവും ഉൽസാഹവും മറ്റുള്ളവരിലേക്കും പടർന്നുപിടിക്കും. എവിടെ പോയാലും അവിടെയൊക്കെ സന്തോഷമുണ്ടാക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ഉൽസാഹത്തിന് വലിയ ആയുസുണ്ടാവാനിടയില്ല, കാരണം നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാർത്ത കേൾക്കാനിടയുണ്ട്. നിങ്ങൾക്ക് പിരിമുറുക്കമുണ്ടെങ്കിൽ ഒരു ഇടവേളയെടുക്കുക.
