ഈ ലോകത്തിന്റേതായ തിരക്കുകളിൽ നിന്ന് വിട്ട്, ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് .
വിൻധാം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് കോൺഫറൻസ്.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി-റഷ്യൻ ഓർത്തഡോക്സ് സഭ ), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
ആധ്യാത്മിക ജീവിതത്തിലെ വളർച്ച ലക്ഷ്യമിട്ട്, മുതിർന്നവർക്കായുള്ള പ്രത്യേക സെഷനുകൾ, ചെറുപ്പക്കാർക്കായുള്ള കാലടിപ്പാതകൾ, കുട്ടികൾക്കായുള്ള പാട്ടും കഥാസമയവും അടങ്ങുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ എന്നിവ കോൺഫറൻസിന്റെ ആകർഷണങ്ങളാണ്.
ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും, പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദൈവവചനത്തിലൂടെ കുടുംബങ്ങളിൽ പുതിയ ഊർജ്ജവും ആവേശവും നിറയ്ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
യുവജന സമ്മേളനങ്ങൾക്ക് ലോംഗ് ഐലൻഡ് സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡോ. എബി ജോർജ് തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള ലിജിൻ ഹന്ന തോമസ് എന്നിവർ നേതൃത്വം നൽകും. കോൺഫറൻസ് കോർഡിനേറ്ററായി ഫാ. അലക്സ് കെ. ജോയ് (വികാരി, സെന്റ് പോൾസ് ചർച്ച്, ആൽബനി), സെക്രട്ടറിയായി ജെയ്സൺ തോമസ് (ബ്രോങ്ക്സ്), ട്രഷററായി ജോൺ താമരവേലിൽ (ജാക്സൺ ഹൈറ്റ്സ്), സുവനീർ എഡിറ്ററായി ഡോ. റെബേക്ക പോത്തൻ (സഫേൺ) എന്നിവർ പ്രവർത്തിക്കുന്നു. ജോയിന്റ് ട്രഷറാർ ആയും ആശാ ജോർജ് (മിഡ് ലാൻഡ് പാർക്ക്) ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
കോൺഫറൻസിന്റെ ഭാഗമായി ജൂലൈ 15 ബുധനാഴ്ച രാവിലെ ‘സൈറ്റ് ആൻഡ് സൗണ്ട്’ തിയേറ്ററിൽ അരങ്ങേറുന്ന ‘ജോഷ്വ’ ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള പരിമിതമായ ടിക്കറ്റുകൾ 100 ഡോളർ നിരക്കിൽ ലഭ്യമാണ്.
കൂടാതെ ട്രൈ-സ്റ്റേറ്റ് ഏരിയകളിൽ നിന്നും കോൺഫറൻസ് നഗരിയിലേക്ക് റൗണ്ട് ട്രിപ്പ് ചാർട്ടർ ബസ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
കോൺഫറൻസിന്റെ വൻ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട് .
കൂടാതെ ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട്. 100 ഡോളർ നിരക്കിൽ റാഫിൾ ടിക്കറ്റുകൾ ലഭ്യമാണ്. സമ്മാനങ്ങളുടെ പൂർണ്ണവിവരങ്ങൾ താഴെ നൽകുന്നു:
ഒന്നാം സമ്മാനം: $5,000, രണ്ടാം സമ്മാനം: $2,000, മൂന്നാം സമ്മാനം: $1,500, നാലാം സമ്മാനം: $1,000, അഞ്ചാം സമ്മാനം: $500 വീതം (രണ്ട് വിജയികൾക്ക്).
റാഫിൾ ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് fyc@neamericandiocese.org എന്ന Zelle ID വഴി തുക അയക്കാവുന്നതാണ്.
ആധ്യാത്മിക തലത്തിൽ ഉറച്ച പിന്തുണ നൽകുന്ന ബന്ധങ്ങൾ, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ, ഹാൻഡ്സ് ഓൺ വർക് ഷോപ്പുകൾ …ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മ മനോഭാവവും പ്രചോദനാത്മക നിമിഷങ്ങളും പ്രത്യാശയുടെ സന്ദേശങ്ങളുമാണ് സമ്മാനിക്കുക.
പുതിയ കുടുംബ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുന്നു. ആധ്യാത്മിക വഴികളിൽ, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തിലെ വളർച്ചയെ ലക്ഷ്യമിട്ടാണ് ഈ കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടക്കം മുതലേ ദൈവ വചനത്തിലേക്ക് അടുപ്പിക്കുന്ന, അവസാനം വരെ നിലനിർത്തുന്ന ദൈവിക ഉൾക്കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവാൻ ശ്രദ്ധിക്കണമെന്നും കോൺഫറൻസ് വിലയിരുത്തും .
ദൈവ ജനത്തിന് യഥാർത്ഥ ലോകത്തിലെ ഉപദേശങ്ങൾക്കും സ്വർഗ്ഗീയ ദർശനങ്ങളെ
ദൈവജനത്തിലൂടെ മനസിലാക്കുന്നതിനും, ദൈവ വചന ശുശ്രൂഷ പ്രധാനവുമാണ്.
ഈ പ്രോഗ്രാമുകളിലൂടെ നമ്മുടെ സാഹചര്യങ്ങളിൽ നിന്നും ദൈവത്തിലേക്ക് നോക്കാൻ കോൺഫറൻസ് ക്ഷണിക്കുകയാണ്. ശക്തമായ ദൈവവചന സന്ദേശങ്ങൾ കേൾക്കാനും പ്രോത്സാഹജനകമായ കൂട്ടായ്മയിൽ പങ്കുചേരാനും മറ്റ് കുടുംബങ്ങളുമായി ഒത്തുചേരാം.
ദൈവത്തിനൊപ്പമുള്ള യാത്രയിൽ വിശ്വസ്തതയോടെ മുന്നോട്ട് പോകാൻ ഈ കോൺഫറൻസ് കുടുംബങ്ങളെ പ്രചോദിപ്പിക്കട്ടെ . മികച്ച പരിശീലനത്തിന്റെയും കൂട്ടായ്മയുടെയും ഒരു വാരാന്ത്യം. പള്ളിയിലെ പരിപാടികളോ സ്കൂൾ പ്രോജക്ടുകളോ അല്ലെങ്കിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നീളുന്ന പട്ടികയോ ആകട്ടെ, ആ തിരക്കിലേക്ക്, പങ്ക് ചേരാം.
ഇവിടെ രൂപപ്പെടുന്ന കുടുംബ ബന്ധങ്ങൾ നന്മയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സഹായിക്കുമെന്നതിൽ സംശയമില്ല. സ്വയം പുനഃക്രമീകരിക്കാനുള്ള അവസരവും നൽകുന്നു. ഇവിടെ ലഭിക്കുന്ന സന്ദേശങ്ങളും കൂട്ടായ്മകളും ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നതിനും അവൻ നമ്മിലും നമുക്ക് ചുറ്റും ചെയ്യുന്ന എല്ലാ കാര്യങ്ങളും കാണാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കുഴപ്പങ്ങളിൽ പെട്ടുഴലാതെ നമ്മെ രക്ഷിക്കുന്നു.
എല്ലാവർക്കും ഏറ്റവും ആവശ്യമുള്ള മേഖലകളിൽ കുടുംബത്തിന് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു! എന്തുകൊണ്ട്? ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ നമുക്കും അങ്ങനെ ചെയ്യാൻ പ്രചോദനമാകും.
ഇതിലൂടെ നിങ്ങൾക്കോരോരുത്തർക്കും നിങ്ങളുടെ കുടുംബത്തിനും ദൈവവചനത്തിൽ പുതു ഊർജവും ഉത്സാഹവും അനുഭവവേദ്യമാകണമെന്ന് കോൺഫറൻസ് പ്രാർത്ഥിക്കുകയാണ് .
ആത്മീയ വഴികളിൽ ഒരുമയോടെ ഒരേ സ്വരത്തോടെ നമുക്ക് മുന്നേറാം, ദൈവതിരുനാമം വാഴ്ത്തപ്പെടട്ടെ!
അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും.
വിവരങ്ങൾക്ക് : കോർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയ് (ഫോൺ: 973-489-6440) fyc@neamericandiocese.org
സെക്രട്ടറി: ജയ് സൺ തോമസ് (ഫോൺ: 917-612-8832)
ട്രഷറാർ :ജോൺ (സജി) താമരവേലിൽ (ഫോൺ : 917-533-3566)
