യു എസ് ടിയുടെ മികച്ച നേതൃത്വ പാടവം, നൂതന ആശയങ്ങൾ നടപ്പാക്കുന്നതിലെ മികവ്, പഠന-പരിശീലന രംഗത്തെ മുന്നേറ്റങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണ് സ്ഥാപന, വ്യക്തിഗത തലങ്ങളിലായി ലഭിച്ച ഏഴ് പുരസ്കാരങ്ങൾ.

തിരുവനന്തപുരം: രാജ്യത്തെ മുൻ നിര പുരസ്കാരങ്ങളായ ഇ.ടി. എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഏഴു പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കമ്പനി-തലത്തിലും വ്യക്തിഗത തലത്തിലും ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് യു എസ് ടിക്ക് സമ്മാനിച്ചത്. വിവിധ നേതൃവിഭാഗങ്ങളെ ഉൾക്കൊളളിച്ചുകൊണ്ടുള്ള ഈ അംഗീകാരം, ഭാവിയിലേക്ക് സജ്ജമായ പ്രതിഭകളെ വളർത്താനും ഉപഭോക്തൃ മൂല്യം വർധിപ്പിക്കുന്ന കഴിവുകൾ തുടർച്ചയായി ശക്തിപ്പെടുത്താനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.
മാനവശേഷി വികസനവും പഠനപ്രവർത്തനങ്ങളും വഴി വ്യക്തികളെ ശാക്തീകരിക്കുകയും, ഭാവി മുന്നിൽക്കണ്ട് കൊണ്ടുള്ള കഴിവുകൾ രൂപപ്പെടുത്തുകയും, നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ആദരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇ ടി എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് പുരസ്‌കാരങ്ങൾ. ഇന്ത്യയുടെ ഫ്യൂച്ചർ സ്‌കിൽസ് ഇമ്പാക്റ്റ് പുരസ്‌കാരം, മികച്ച നൂതന നേതൃത്വ വികസന ശ്രമങ്ങൾക്കുള്ള ‘ഗോൾഡ്’ പുരസ്‌കാരം, മികച്ച ജെനെറേറ്റീവ് എ ഐ ലേർണിംഗ് സൊല്യൂഷനുള്ള ‘സിൽവർ’ പുരസ്‌കാരം, എ ഐ അധിഷ്ഠിത ലേർണിംഗ് ആൻഡ് അനലിറ്റിക്‌സ് മേഖലയിലെ എക്സെലൻസ് പുരസ്‌കാരം എന്നിവയാണ് കമ്പനി തലത്തിൽ യു എസ് ടി നേടിയ നാല് അവാർഡുകൾ. വ്യക്തിഗത വിഭാഗത്തിൽ വിഷനറി വിമൻ എൽ ആൻഡ് ഡി ലീഡറിനുള്ള ഗോൾഡ് പുരസ്‌കാരം മേരി മാത്യുവിനും, വിഷനറി വിമൻ എൽ ആൻഡ് ഡി ലീഡറിനുള്ള സിൽവർ പുരസ്‌കാരം കൃഷ്ണ ആഹിറിനും, 40 നു താഴെ പ്രായമുള്ള നെക്സ്റ്റ് ജെൻ ലേർണിംഗ് ലീഡറിനുള്ള പുരസ്‌കാരം രജിത് രംഗനും ലഭിച്ചു.

“ഈ പുരസ്കാരങ്ങൾ പഠന-പരിശീലന പദ്ധതികൾക്കുള്ള അംഗീകാരം മാത്രമല്ല, യു എസ് ടിയിൽ ഞങ്ങൾ വളർത്തിയെടുക്കുന്ന നൈപുണ്യ വികസന സംസ്‌കാരത്തിനുള്ള അംഗീകാരം കൂടിയാണ്. മാറ്റങ്ങൾക്കൊപ്പം അതിവേഗം പഠിക്കാനും, വരുംകാല ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ചുള്ള കഴിവുകൾ വളർത്തിയെടുക്കാനും, പഠനത്തിലൂടെ വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാനുമാകുന്ന സ്ഥാപനങ്ങളുടേതായിരിക്കും ഭാവി. ജി എ മേനോൻ അക്കാദമിയിലൂടെ തുടർച്ചയായ പഠനത്തെ സ്ഥാപനത്തിന്റെ പ്രവർത്തനരീതിയുടെ ഭാഗമാക്കാനും, നൈപുണ്യ വികസനത്തെ യു എസ് ടിയുടെ ഭാവി വളർച്ചയ്ക്ക് കരുത്തുപകരുന്ന പ്രധാന അടിത്തറയാക്കി മാറ്റാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” യു എസ് ടി ചീഫ് ലേണിങ് ഓഫീസർ കൃഷ്ണൻ നിലകണ്ഠൻ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തിൽ സ്ഥാപനങ്ങളുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നത് ജീവനക്കാർ കൈവരിക്കുന്ന നൈപുണ്യമാണ്. അതുകൊണ്ടുതന്നെ, ഇ. ടി. എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സിലൂടെ ലഭിച്ച ഈ അംഗീകാരം യു എസ് ടിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും പഠന-പരിശീലന രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കുന്നതിനുമായി യു എസ് ടി നടപ്പാക്കുന്ന പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. നേതൃത്വപാടവം, നൂതന ആശയങ്ങൾ, പഠന-പരിശീലന രംഗത്തെ മികവ് എന്നിവയിൽ യു എസ് ടി കൈവരിച്ച മുന്നേറ്റത്തിനുള്ള തെളിവ് കൂടിയാണ് ഈ നേട്ടം.

യു എസ് ടിയുടെ പഠന-പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജി.എ. മേനോൻ അക്കാദമിയാണ്. കമ്പനിയുടെ ജീവനക്കാരുടെ കഴിവുകളും നൈപുണ്യവും വികസിപ്പിക്കുന്നതിൽ അക്കാദമി പ്രധാന പങ്ക് വഹിക്കുന്നു. പരമ്പരാഗത പരിശീലന രീതികളിൽ നിന്ന് മാറി, ഭാവിയിലേയ്ക്ക് ആവശ്യമായ പുതിയ കഴിവുകൾ വളർത്തിയെടുക്കുക, നേതൃത്വ മികവ് മെച്ചപ്പെടുത്തുക, എഐ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ ജീവനക്കാരെ സജ്ജരാക്കുക, സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് നേരിട്ട് സഹായകമാകുന്ന നേട്ടങ്ങൾ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ നൈപുണ്യ വികസന പദ്ധതികളാണ് യു എസ് ടി നടപ്പാക്കുന്നത്. കമ്പനിയുടെ ബിസിനസ് ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന തരത്തിലാണ് ഈ പഠന-പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
