കാവനൂരിൽ മർകസ് യുനാനി ക്ലിനിക് ഉദ്ഘാടനം നാളെ, 20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

കാവനൂർ: ആതുരസേവന രംഗത്ത് പതിനഞ്ച് വർഷമായി ശ്രദ്ധേയമായ സേവനം തുടരുന്ന കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റൽ സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാവനൂരിൽ പുതിയ ക്ലിനിക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 16 വ്യാഴാഴ്ച) മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ നടക്കും.

വിവിധ വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും, യുനാനി റെജിമെന്റൽ തെറാപ്പികളും ക്ലിനിക്കിൽ ലഭ്യമാകും. കൂടാതെ ഗുണനിലവാരമുള്ള യുനാനി മരുന്നുകളുടെ വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ ദീർഘകാലമായി അലട്ടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിൽ സാധാരണക്കാർക്ക് സമഗ്രമായ യുനാനി ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്. കാവനൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിദഗ്ധ യുനാനി ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംരംഭം സഹായകരമാകും.

ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  നാളെ  മുതൽ 20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്കിങ് നടത്തുന്നതിനും 94953 11355 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

More News