രാശിഫലം (17-07-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കും. നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കും. സർക്കാർ ഇടപാടുകളിൽ നിന്ന് നേട്ടമുണ്ടാകും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി: നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും. ദിവസം മുഴുവന്‍ സന്തോഷം നിറഞ്ഞിരിക്കും. ഏൽപ്പിച്ച ജോലി കൃത്യമായി പൂർത്തീകരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കുകയും അവരോടൊപ്പം സമയം ചെലവിടാൻ സാധിക്കുകയും ചെയ്യും.

തുലാം: മേൽ ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റും. നിങ്ങളിലെ സാമർഥ്യവും നന്നായി ജോലി ചെയ്യാനുള്ള കഴിവും മറ്റുള്ളവർ ശ്രദ്ധിക്കും. കലഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും.

ധനു: നിങ്ങളുടെ കോപം നിയന്ത്രിക്കുക. ആത്മനിയന്ത്രണം പാലിക്കുക. മാനസികമായി സുഖം തോന്നുകയില്ല. മാനസികമായി ബുദ്ധിമുട്ടിലാക്കുന്ന വലിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത. സുഹൃത്തിൽ നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കും.

മകരം: അനുകൂലമായ ദിവസമാണ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ ദിനം. ചെറിയ യാത്രയ്‌ക്കും സാധ്യത. പ്രതീക്ഷിക്കുന്നതിലും കൂടുതൽ ചെലവ് ഉണ്ടായേക്കാം. ബിസിനസ് കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കും.

കുംഭം: സമാധാനപരമായ ദിവസമായിരിക്കും. എല്ലാം ഉചിതമായി നടക്കും. ഏൽപ്പിച്ച ജോലികൾ ഭംഗിയായി പൂർത്തിയാക്കും. മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ നേടും. സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. യാത്രയ്‌ക്ക് സാധ്യത കാണുന്നുണ്ട്.

മീനം: നിങ്ങളുടെ സന്തോഷത്തിനായി ഇന്ന് സമയം ചെലവഴിക്കാൻ ശ്രമിക്കണം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നല്ല ദിവസം ആയിരിക്കില്ല. തർക്കങ്ങൾക്ക് സാധ്യത കാണുന്നു. പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മേടം: പ്രശ്‌നങ്ങൾ വന്ന് ചേരാൻ സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ താത്‌പര്യങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ക്ഷമ ഉണ്ടാകണം. തർക്കങ്ങൾ പരിഹരിക്കാനാകും.

ഇടവം: ഇന്ന് എന്ത് കാര്യത്തിലും നല്ല ആത്മവിശ്വാസം ഉണ്ടാകും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലികൾ പൂർത്തീകരിക്കാനും വിജയം നേടാനും സാധിക്കും. പുതിയ പ്രണയബന്ധങ്ങൾ തുടങ്ങാൻ ഉത്തമ ദിനം.

മിഥുനം: ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. ജീവിതത്തെക്കുറിച്ച്‌ ശുഭാപ്‌തികരമായ കാഴ്‌ചപ്പാടുകൾ ഉണ്ടായിരിക്കും. ഇഷ്‌ടമുള്ള പ്രവൃത്തി ചെയ്യാൻ ഇന്ന് ആഗ്രഹിക്കും. ബഹുമതികളും നിങ്ങളെ തേടി കടന്നുവരും.

കര്‍ക്കടകം: കുടുംബത്തിൻ്റെ പിന്തുണ ഇന്ന് കുറവായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപ്പോയേക്കാം. വീട്ടിൽ അഭിപ്രായഭിന്നതകള്‍ നേരിടേണ്ടി വരും. അയല്‍ക്കാരെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.

Leave a Comment

More News