റിട്ട. ജില്ലാ ജഡ്ജി വിൻസെന്റ് ചാർളിയുടെ മാതാവ് പി.വി. അന്നമ്മ (89 ) നിര്യാതയായി

ചിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ സഹധർമിണി റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) നിര്യാതയായി. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ് .

പരേതരായ തൃശൂർ പുലിക്കോട്ടിൽ കുഞ്ഞല – വര്ഗീസ് ദമ്പതികളുടെ മകളും പരേതനായ ദക്ഷിണേന്ത്യാ ദൈവസഭ പ്രസിഡന്റ് പി വി ജേക്കബിന്റെ സഹോദരിയും, ചർച്ച ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാന(ചിക്കാഗോ) മിനിസ്റ്റർ സാം ജേക്കബിന്റെ പിതൃ സഹോദരിയുമാണ് പരേത.

സംസ്കാരം ജനു.16 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12 ന് പഴമ്പാലക്കോട്ദക്ഷിണേന്ത്യാസെമിത്തേരിയിൽ നടക്കും.

മക്കൾ : മേഴ്സി (റിട്ടയർ HM), പരേതനായ വിക്ടർ ചാർളി, ജില്ലാ ജഡ്ജി വിൻസെന്റ് ചാർളി,ഷീല ചാർളി.

മരുമക്കൾ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് (ബാബു), മിനി വിൻസെന്റ്, ജോർജ് .

Print Friendly, PDF & Email

Leave a Comment

More News