മദ്റസ സാഹിത്യ സമാജം ഉദ്ഘാടനം

വടക്കാങ്ങര എച്ച്.എം.എസ്‌ മദ്റസ 2026–27 അധ്യയന വർഷത്തെ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം ഗായികയും മാപ്പിളപ്പാട്ട് സ്കൂൾ കലോത്സവം സംസ്ഥാന വിജയിയുമായ ഡോ. ഹന്നാ യാസിർ ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര: എച്ച്.എം.എസ് മദ്റസയുടെ 2026–27 അധ്യയന വർഷത്തെ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം ഗായികയും മാപ്പിളപ്പാട്ട് സ്കൂൾ കലോത്സവം സംസ്ഥാന വിജയിയുമായ ഡോ. ഹന്നാ യാസിർ നിർവഹിച്ചു.

എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മദ്റസ പ്രിൻസിപ്പാൾ ടി ശഹീർ അധ്യക്ഷത വഹിച്ചു. കെ നിസാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ സാഹിത്യ സമാജം കൺവീനർ റഷീദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സനിയ നന്ദിയും പറഞ്ഞു.

Leave a Comment

More News