ഡാളസിലെ മൂവി തിയറ്ററിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ

ഡാളസ് :ഡാളസിലെ യു.എസ്-75 നും ഡബ്ല്യു. സ്പ്രിംഗ് വാലി റോഡിനും സമീപമുള്ള ‘സ്റ്റുഡിയോ മൂവി ഗ്രിഡ്’  (Studio Movie Grill) തിയറ്ററിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടങ്ങൾ. ആഗസ്റ് 31 തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം

ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് ഡാളസ്  ഫയർ-റെസ്ക്യൂ സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ ജീവനക്കാരും ഉപഭോക്താക്കളും കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കപ്പെട്ടിരുന്നു.

കെട്ടിടത്തിന്റെ പ്രധാന ലോബിക്ക് മാത്രമാണ് തീപിടിത്തത്തിൽ ആന്തരികമായി നാശനഷ്ടം സംഭവിച്ചിട്ടുള്ളതെന്നും, തിയറ്ററുകൾ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വൈകിട്ട് 4:33-ഓടെ ഫയർഫോഴ്സ് തീ പൂർണ്ണമായും അണച്ചു. വൈദ്യുത ഉപകരണങ്ങളിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എപ്പോഴാണ് തിയറ്ററിൻ്റെ പ്രവർത്തനം പുനരാരംഭിക്കുകയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Comment

More News