ചിങ്ങം: ഇന്ന് വളരെ വികാരഭരിതനും ദുഖിതനുമായിരിക്കും. യഥാർഥ വികാരങ്ങൾ പ്രകടമാക്കുന്നതിനെ നിങ്ങളുടെ അഹന്ത തടയും. ഇത് മനസിൽ വെച്ച് വേണം പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം ഉത്തമം.
കന്നി: നിങ്ങൾ അറിയപ്പെടാത്ത ഒരു വ്യക്തിയേക്കുറിച്ചുള്ള ഭയം മനസിൽ പതുങ്ങിയിരിക്കും. ആ ഭയം ദിവസം തോറും കൂടിവരും. വിദേശത്ത് നിന്ന് എത്തിയ സുഹൃത്തിനോടൊപ്പം അധിക സമയം ചെലവഴിക്കുന്നതാണ്. എന്നാൽ അൽപ്പം ശ്രദ്ധയും ആവശ്യമാണ്.
തുലാം: സൗന്ദര്യത്തെയും ആകാരഭംഗിയേയും കുറിച്ച് വളരെ ബോധവാനാകും. സൗന്ദര്യം വർധിപ്പിക്കുന്നതിനായി ബ്യൂട്ടീ പാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യ സംവർധക വസ്‌തുക്കൾ വാങ്ങുകയോ ചെയ്യും. ആകാരഭംഗിയും വ്യക്തിത്വവും വർധിപ്പിക്കുന്നതിനായി ഉല്ലാസപൂർവ്വം വസ്ത്രങ്ങൾ വാങ്ങാൻ പോകും.
വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് വൃശ്ചിക രാശിക്കാരെ കാത്തിരിക്കുന്നത്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ സമയം മുഴുവൻ കുടുംബത്തോടൊപ്പം ആഹ്ലാദപൂര്‍വം ചെലവഴിക്കും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ സുഖകരമായ അന്തരീക്ഷം സൃഷ്‌ടിക്കും. അപൂര്‍ണമായ ജോലികള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.
ധനു: ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിൻ്റെയുമാണ്. പുനഃപരിശോധന ആവശ്യപ്പെട്ട ഒരു ജോലി നിങ്ങളിന്ന് വിജയകരമായി പൂർത്തിയാക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾകൊണ്ട് അവസാനിക്കാത്ത ചില വിവാദങ്ങൾക്ക് അവസാനം വരുത്താൻ നിങ്ങൾക്ക് കഴിയും.
മകരം: മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭദിനമായിരിക്കും. ഇന്ന് മുഴുവനും മാനസികമായും ശാരീരികമായും ഉത്സാഹത്തോടെയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ചില അഭികാമ്യമല്ലാത്ത സംഭവങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കും. അതിനാൽ ഉറക്കമില്ലായ്‌മ ബുദ്ധിമുട്ടിച്ചേക്കാം. വെള്ളവും സ്ത്രീകളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്‌ടമുണ്ടായേക്കാം. പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭം: നിഷേധാത്മകമായ ചിന്തകൾ ഭൂരിഭാഗവും മാറിയിട്ടുണ്ടാകും. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിക്കാൻ പോകുന്ന ഏറ്റവും മികച്ച ദിവസമായിരിക്കും ഇന്ന്. സന്തോഷവും, എളിമയും ഉണ്ടാകും. പുറത്തുപോകാനും സാമൂഹികമായി കൂടിച്ചേരലുകൾ നടത്താനും ആഗ്രഹവും ഉണ്ടാകും. ഇന്ന് കാണപ്പെടുന്ന ഊർജ്ജവും ഉത്സാഹവും ഒരു യാത്ര ആസൂത്രണം ചെയ്യാനോ അല്ലെങ്കിൽ ഒരു ഹ്രസ്വകുടുംബയാത്ര നടത്താനോ പ്രചോദിപ്പിക്കും.
മീനം: വളരെയധികം പണം ചിലവഴിക്കുന്ന ശീലം ഒഴിവാക്കണം. ആരെയും വേദനിപ്പിക്കാതിരിക്കാൻ സംസാരത്തിലും ഉത്സാഹത്തിമിർപ്പിലും കുറച്ച് ആത്മപരിശോധനകൾ നടത്തേണ്ടതുണ്ട്. പണത്തിൻ്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മാനസികവും ശാരീരികവുമായ അസുഖങ്ങൾ ഇന്നത്തെ ദിവസം മുഴുവൻ മിതമായ വിധത്തിൽ തുടരും. അനാവശ്യമായ ചിന്തകൾക്കൊണ്ട് നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്.
മേടം: പഴയ പല ഓര്‍മ്മകളും ഇന്ന് സ്വാധീനിക്കും. ഇത് ജോലിയിലും വളരെ പ്രകടമായിക്കാണും. പണം സൂക്ഷിക്കുന്നതിൽ ഇന്ന് നിങ്ങൾ ഉത്സാഹം കാണിക്കുകയും ചെയ്യും.
ഇടവം: ഈ ദിവസം അനുകൂലമായ ഒന്നല്ല. ആക്രമണപരമായ മനോഭാവം പ്രകടിപ്പിക്കും. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്ക്ക് വിധേയമാക്കുക. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.
മിഥുനം: നിങ്ങൾ ചെയ്യുന്ന ഏത് കാര്യത്തിലും പൂർണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി നിങ്ങളുടെ ഊർജ്ജവും ശ്രദ്ധയും ഉറപ്പുവരുത്തും.
കര്‍ക്കടകം: വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഇന്നത്തെ ദിവസം അത്യന്തം പ്രത്യേകതയുള്ളതാണ്. അധികമായി വികാരപരവും അപ്രായോഗികവുമാകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾ സങ്കീർണമായ അവസ്ഥയിൽ പെടും. ഭക്ഷണശീലത്തെയും ആരോഗ്യത്തെയും കുറിച്ച് വളരെ ശ്രദ്ധ വേണ്ട സമയമാണിത്. അമിതമായ ഭക്ഷണം ഒഴിവാക്കുക.