ഇന്നത്തെ രാശിഫലം (23-10-2026 വെള്ളി)

ചിങ്ങം: ഇന്ന് ആദ്യ പകുതിയിൽ കാര്യങ്ങൾ നിങ്ങൾക്ക് പ്രതികൂലമായിരിക്കും. അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, നിരവധി പ്രശ്‌നങ്ങൾ ഇന്ന് ഉണ്ടായേക്കാം, അവയെ വളരെ ബോധപൂർവം കൈകാര്യം ചെയ്യുക.

കന്നി: ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ സമയമെടുത്ത് അതിനായി പരിശ്രമിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക. അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരും.

തുലാം: ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും. നിങ്ങളുടെ സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം.

വൃശ്ചികം: കടുംപിടുത്തം ദോഷം ചെയ്യും. നിങ്ങളുടെ അതിവൈകാരികതയും കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉല്‍ക്കണ്ഠയും മാനസികപിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. നിങ്ങളുടെ ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിക്കുക.

ധനു: ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങളായിരിക്കും. ആദ്യപകുതിയില്‍ മനസ്സും, ശരീരവും, ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചക്ക്ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം.

മകരം: ചില സാഹചര്യങ്ങള്‍ ഒഴിവാക്കുകയും, മൗനം പാലിക്കുകയും ചെയ്യുക. മനസമാധാനം നേടുന്നതിന്, മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കായി നിങ്ങളുടെ പണത്തിൻ്റെ വലിയൊരു ഭാഗം ചിലവഴിച്ചേക്കാം. അടുത്ത ദിവസങ്ങളിൽ, നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.

കുംഭം: നിങ്ങൾ യാഥാർത്ഥ്യത്തേക്കാൾ ഉപരി ഭാവനാലോകത്തിൽ ജീവിക്കുന്നയാളാണ്. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർത്ഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. തൊഴിൽമേഖലയിൽ, സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.

മീനം: ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായിവരും. അവ പരിഹരിച്ചശേഷവും അതിൽനിന്ന് പുറത്തുവരാൻ സമയം വേണ്ടിവരും. നിങ്ങൾക്ക് സമാന ചിന്താഗതിക്കാരായ ആളുകളുമായി ഇരിക്കാൻ കഴിയും. ഒപ്പം നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ച ചെയ്യുകയും പങ്കുവയ്‌ക്കുകയും ചെയ്യും. തൊഴിൽമേഖലയിൽ മുന്നേറാനുള്ള അവസരങ്ങൾ ഉണ്ടാകും.

മേടം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾക്ക് വിജയം കൈവരിക്കാനാകും. നിങ്ങൾ ഒരു ശാസ്ത്രവിദ്യാർത്ഥിയോ, കലാവിദ്യാർത്ഥിയോ ആണെങ്കിൽ ആ മേഖലയിലും നേട്ടമുണ്ടാകും. ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.

ഇടവം: ഇന്ന് നിങ്ങൾക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽകൂടി, തുടക്കത്തിൽ തടസങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും, അവസാനം വിജയം സുനിശ്ചിതമാണ്.

മിഥുനം: ദിവസം മുഴുവനും മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ താൽപര്യങ്ങളിൽ ആയിരിക്കും നിങ്ങൾ സമയം ചിലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചിലവാക്കുക. ബിസിനസ് ഇടപാടുകൾ നടത്താൻ ദിവസം ഉചിതമാണ്.

കര്‍ക്കടകം: അപ്രതീക്ഷിത സംഭവങ്ങളുണ്ടായേക്കാം, അതിനാൽ കുതിയിരിക്കുക. സായാഹ്നം മുതൽ നിങ്ങൾക്ക് അനുകൂലമായ കാര്യങ്ങളാകും നടക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ്, അതിൻ്റെ ഗുണ ദോഷങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കുക.

Leave a Comment

More News