തന്റെ രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ ക്ഷണിച്ചു

വെല്ലിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ തന്റെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചു. എൻഐഡി ഫൗണ്ടേഷനും ഇന്ത്യൻ വീക്കെൻഡറും ഓക്ക്‌ലാന്‍ഡില്‍ സംയുക്തമായി സംഘടിപ്പിച്ച കിവി ഇന്ത്യൻ ഹാൾ ഓഫ് ഫെയിം അവാർഡിന്റെ ഭാഗമായുള്ള “വിശ്വ സദ്ഭാവന” പരിപാടിയിൽ പങ്കെടുക്കവെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ അവർ ഈ ക്ഷണം നൽകിയത്. പ്രധാനമന്ത്രി മോദിയുടെ വ്യതിരിക്തവും വൻ വിജയവുമായ ഭരണം പ്രതിപാദിക്കുന്ന രണ്ട് പുസ്തകങ്ങളും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. മുഖ്യാതിഥിയായിരുന്ന ആര്‍ഡേണ്‍ തന്റെ പ്രസംഗത്തിൽ, ന്യൂസിലൻഡും ഇന്ത്യയും തമ്മിലുള്ള നിരവധി സമാനതകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതും ഭാവിയിലെ പുരോഗതിക്കുള്ള വലിയ സാധ്യതകളും ചൂണ്ടിക്കാട്ടി. “കൂടുതൽ അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ഇന്ത്യയും ന്യൂസിലൻഡും നിരവധി സമാനതകൾ പങ്കിടുന്നു. ഇരു രാജ്യങ്ങളും അവരുടെ ജനാധിപത്യ ചരിത്രങ്ങളെ വിലമതിക്കുന്നു. കൂടാതെ, ഇന്തോ-പസഫിക് മേഖല സുസ്ഥിരവും…

കോൺഗ്രസ് രാജ്യത്തെ മുക്കി: ഭാരത് ജോഡോ യാത്രയെ രൂക്ഷമായി വിമർശിച്ച് ജയറാം താക്കൂർ

ഷിംല: നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാൻ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ഛോഡോ യാത്രയിലാണെന്ന് ജയ് റാം താക്കൂർ പരിഹസിച്ചു. കോൺഗ്രസ് പാർട്ടിക്ക് ഭാവിയില്ലെന്നും കോൺഗ്രസിന് ആർക്കും ഒരു ഗുണവും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ മുക്കിയ കോൺഗ്രസ് ഇപ്പോൾ സ്വയം മുങ്ങുകയാണ്,” അദ്ദേഹം ഇന്ന് (വെള്ളിയാഴ്ച – ഒക്‌ടോബർ 7) ഉന നഗരത്തിലെ പുരാന ബസ് സ്റ്റേഷനിൽ പ്രോഗ്രസീവ് ഹിമാചൽ-ഫൗണ്ടേഷന്റെ 75-ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കവേ പറഞ്ഞു. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ഈ സന്ദർശനം സദർ നിയമസഭാ മണ്ഡലത്തിന് ചരിത്രപരമാണെന്ന് ആറാം ധനകാര്യ കമ്മീഷൻ സംസ്ഥാന അദ്ധ്യക്ഷൻ സത്പാൽ സിംഗ് സത്തി പറഞ്ഞു. ജയ് റാം താക്കൂർ തന്റെ…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനിയന്‍ സ്ത്രീകള്‍ക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര

ഇറാനിൽ സംഘർഷം തുടരുന്നതിനിടെ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. സെപ്തംബർ 13 ന് തന്റെ സഹോദരനും മറ്റ് ബന്ധുക്കൾക്കുമൊപ്പം ടെഹ്‌റാൻ മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് മഹ്‌സ അറസ്റ്റിലായത്. സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കുന്നതിന് ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. മൂന്ന് ദിവസം കോമയിലായിരുന്നു മഹ്‌സ, പിന്നീട് അധികാരികൾ അവകാശപ്പെട്ടതുപോലെ “സ്വാഭാവിക കാരണങ്ങളാൽ” മരണപ്പെട്ടു. എന്നാല്‍, ആക്ടിവിസ്റ്റുകളുടെ അഭിപ്രായത്തിൽ, അവരുടെ മരണ കാരണം തലയ്ക്ക് മാരകമായ പ്രഹരമായിരുന്നു. സംഭവത്തിന് ശേഷം, മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഇറാനികളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തെരുവിലിറങ്ങിയത്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിയൻ സ്ത്രീകളുടെ ദുരവസ്ഥയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലികളിലും പ്രകടനങ്ങളിലും പരസ്യമായി രംഗത്തെത്തി. അവര്‍ തലമുടി മുറിക്കുകയോ ഷേവ് ചെയ്യുകയോ ചെയ്തു. മറ്റ് പല സ്ത്രീകളെയും പോലെ പ്രിയങ്ക…

കമൽഹാസന്റെ “ചോള കാലഘട്ടത്തിൽ ഹിന്ദു മതമില്ല” എന്ന പരാമർശം വിവാദമായി

ചെന്നൈ: രാജരാജ ചോളൻ ഹിന്ദു രാജാവല്ലെന്ന അവകാശവാദവുമായി ദേശീയ അവാർഡ് ജേതാവായ തമിഴ് സംവിധായകൻ വെട്രിമാരൻ വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ സംവിധായകന്റെ പ്രസ്താവനയെ പിന്തുണച്ച് കമൽഹാസനും രംഗത്തെത്തി. വെട്രിമാരൻ പങ്കെടുത്ത ഒരു പരിപാടിയിലാണ് വിവാദ പരാമര്‍ശം ഉരുത്തിരിഞ്ഞത്. “രാജ രാജ ചോളന്‍ ഹിന്ദുവല്ല, പക്ഷേ അവർ (ബിജെപി) നമ്മുടെ വ്യക്തിത്വം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. തിരുവള്ളുവരെ കാവിവൽക്കരിക്കാൻ അവർ ശ്രമിച്ചു കഴിഞ്ഞു. അത് നമ്മൾ ഒരിക്കലും അനുവദിക്കരുത്,” വെട്രിമാരൻ ഇതു പറഞ്ഞപ്പോൾ പലരും അത്ഭുതപ്പെട്ടു. തുടർന്ന്, കമൽ ഹാസനും സമാനമായ അഭിപ്രായം പറഞ്ഞു, “രാജ രാജ ചോളന്റെ കാലത്ത് ‘ഹിന്ദു മതം’ എന്ന പേരൊന്നും ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമാനം എന്നിവയുണ്ടായിരുന്നു. ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അത് എങ്ങനെ കൂട്ടായി പരാമർശിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു. അവർ തുത്തുക്കുടിയെ ‘തൂത്തുക്കുടി’ ആക്കി മാറ്റിയതിന് സമാനമാണ് ഇത്. രാജരാജ…

മകന്റെ ഫോണ്‍ വിളി കാത്തിരുന്ന അമ്മയ്ക്ക് വന്നത് മകന്റെ മരണവാര്‍ത്ത; വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥി ദീപുവും

പാലക്കാട്: രണ്ടു വർഷമായി കോയമ്പത്തൂരിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ദീപു എന്ന യുവാവ് സാധാരന അവിടെയെത്തിയാലുടന്‍ അമ്മയെ വിളിച്ച് വിവരം അറിയിക്കുമായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. എന്നാല്‍, മകന്റെ വിളി വരാതായപ്പോള്‍ അങ്ങോട്ട് വിളിച്ച അമ്മയ്ക്ക് കിട്ടിയതാകട്ടേ മകന്റെ മരണവാര്‍ത്തയായിരുന്നു. വടക്കഞ്ചേരി അപകടത്തിൽ കെ എസ് ആര്‍ ടി സി യാത്രക്കാരനായിരുന്നു പി എച്ച് ഡി വിദ്യാര്‍ത്ഥിയായ ദീപു (27). ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ദീപു പിന്നീട് മരണപ്പെടുകയായിരുന്നു. പഠിക്കാന്‍ മിടുക്കനായ ദീപു കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ രസതന്ത്രത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. കൊല്ലം പുനലൂർ മണിയാറിലെ വീട്ടിൽ പൂജ അവധിക്ക് വന്നതാണ്. ബുധനാഴ്ച (ഒക്ടോബർ 5) ഉച്ചയ്ക്ക് അമ്മ ശശികല തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അച്ഛൻ ഉദയഭാനുവിനോടും സഹോദരി ധന്യയോടും യാത്ര പറഞ്ഞാണ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. സഹോദരീ ഭർത്താവും കോന്നി പോലീസ് സ്‌റ്റേഷൻ സിപിഒയുമായ ബിജുവിനെ…

വടക്കഞ്ചേരി ബസ് അപകടത്തില്‍ മരണപ്പെട്ട കെ എസ് ആര്‍ ടി സിയിലെ യാത്രക്കാര്‍ക്ക് ഇൻഷുറൻസ് തുക ഉടൻ ലഭ്യമാക്കും

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുക നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ച യാത്രക്കാരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. ഇത് എത്രയും വേഗം നൽകാനുള്ള നടപടി ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ട ബാസ്‌ക്കറ്റ്‌ബോൾ താരം രോഹിത് രാജിന്റെ കുടുംബത്തിന് തിങ്കളാഴ്ച (ഒക്‌ടോബർ 10) രണ്ട് ലക്ഷം രൂപ കൈമാറും. മരിച്ച മറ്റ് രണ്ട് പേരുടെ മരണാനന്തര നടപടികൾ പൂർത്തിയാകുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചു. യാത്രക്കാരില്‍ നിന്നും 2014 ലെ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്‌ട് പദ്ധതി പ്രകാരം ഈടാക്കുന്ന സെസില്‍ നിന്നാണ് അപകട ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്‌ടപരിഹാരം നല്‍കുന്നത്. രണ്ട് കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി ബസ് ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന്…

വടക്കഞ്ചേരി ബസ്സപകടം: ഡ്രൈവർ ജോജോയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്ത് അപകടസ്ഥലത്ത് തെളിവെടുപ്പ് നടത്തി

പാലക്കാട്: വടക്കാഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ ബസ് ഡ്രൈവര്‍ എറണാകുളം പെരുമ്പടവം സ്വദേശി ജോജോ പത്രോസിനെതിരെ (48) നരഹത്യക്ക് കേസെടുത്തു. ഇയാളെ അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കായിരുന്നു ആദ്യം കേസ്. വ്യാഴാഴ്ച (ഒക്ടോബർ 6) രാത്രി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. അശോക് പറഞ്ഞു. വാഹനത്തിൽ 42 കുട്ടികളുണ്ടെന്ന് അറിഞ്ഞിട്ടും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ജോജോവിനെതിരെ 304-ാം വകുപ്പ് (നരഹത്യ) കൂടി ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ജോജോ ഓടിച്ച ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. അപകടശേഷം ഒളിവിൽ പോയ ഇയാളെ കൊല്ലം ചവറയിൽ നിന്നാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ കസ്റ്റഡിയിലെടുത്തത്‌. അപകടത്തിന്…

ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് മെയ് 9 ന് നടന്ന ആർപിജി ആക്രമണവുമായി ബന്ധപ്പെട്ട് തിരയുന്ന ഒരാൾ ഉൾപ്പെടെ രണ്ട് തീവ്രവാദികളെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടിയതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. “ആഗസ്റ്റ് 4 ന് ഹരിയാനയിൽ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പിടികൂടിയവരില്‍ ഒരാള്‍ അർഷ്ദീപ് സിംഗ് എന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് ആർപിജി ആക്രമണങ്ങളുടെ സൂത്രധാരൻ. ഫൈസാബാദ് സ്വദേശിയാണ് ഇയാള്‍. കാനഡ ആസ്ഥാനമായുള്ള ലഖ്ബീർ ലാൻഡയുമായും പാക്കിസ്താന്‍ ആസ്ഥാനമായുള്ള ഹർവീന്ദർ സിംഗ് റിന്ഡയുമായും ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. പിടികൂടിയവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദ് നഗരത്തിന് സമീപം ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യസേന 1.3 കിലോഗ്രാം ആർഡിഎക്സ് നിറച്ച ഐഇഡി കണ്ടെടുത്തു. ഈ വർഷം മെയ് 9 ന് പഞ്ചാബിലെ മൊഹാലിയിലുള്ള സംസ്ഥാന…

ഗ്യാൻവാപി മസ്ജിദിലെ കണ്ടെത്തിയ ശിവലിംഗം: ശാസ്ത്രീയ അന്വേഷണത്തിന്റെ വാദം കേള്‍ക്കുന്നത് ഒക്ടോബർ 11ലേക്ക് മാറ്റി

വാരണാസി: ‘ശിവലിംഗം’ എന്ന് അവകാശപ്പെടുന്ന ഗ്യാൻവാപി മസ്ജിദിനുള്ളിൽ കണ്ടെത്തിയ ഘടനയുടെ ശാസ്‌ത്രീയ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹിന്ദു പക്ഷത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് വാരണാസി കോടതി വെള്ളിയാഴ്ച ഒക്‌ടോബർ 11ലേക്ക് മാറ്റി. അഞ്ജുമാൻ ഇന്റസാമിയ കമ്മിറ്റിയുടെ വാദം ഒക്ടോബർ 11ന് വാരാണസി കോടതി കേൾക്കും, അതിനുശേഷം കോടതി ഈ വിഷയത്തിൽ ഉത്തരവ് പ്രഖ്യാപിക്കും. “ജ്ഞാന്വാപി മസ്ജിദിനുള്ളിൽ കണ്ടെത്തിയ ഘടന ഈ കേസിന്റെ ഭാഗമാണോ അല്ലയോ എന്ന് രണ്ട് കാര്യങ്ങളിൽ വ്യക്തമാക്കാൻ കോടതി ഞങ്ങളോട് ആവശ്യപ്പെട്ടു. രണ്ടാമതായി, ശാസ്ത്രീയ അന്വേഷണത്തിന് കോടതിക്ക് ഒരു കമ്മീഷനെ നിയമിക്കാമോ എന്നാണ്. ഞങ്ങൾ ഞങ്ങളുടെ മറുപടി സമർപ്പിച്ചിട്ടുണ്ട്,” മാധ്യമ പ്രവർത്തകരോട് സംസാരിച്ച ജ്ഞാനവാപി കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്ണു ജെയിൻ പറഞ്ഞു. മുസ്ലീം പക്ഷം മറുപടി നൽകാൻ സമയം തേടിയിട്ടുണ്ടെന്നും അഭിഭാഷകൻ ജെയിൻ പറഞ്ഞു. കേസ് ഇനി ഒക്ടോബർ 11 ന്…

നവംബർ 15നകം സംസ്ഥാനത്തെ എല്ലാ റോഡുകളും കുഴിമുക്തമാക്കണമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: സംസ്ഥാനത്ത് റോഡുകളുടെ ശോച്യാവസ്ഥയും വർധിച്ചുവരുന്ന അപകടങ്ങളും കണക്കിലെടുത്ത് നവംബർ 15നകം സംസ്ഥാനത്തെ റോഡുകൾ കുഴികളില്ലാത്തതാക്കുന്നതിന് വൻ പ്രചാരണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒക്‌ടോബർ 8 മുതൽ 11 വരെ ലഖ്‌നൗവിൽ നടക്കുന്ന ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ (ഐആർസി) 81-ാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല യോഗത്തിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി അവലോകനം ചെയ്തു. പൊതുമരാമത്ത് വകുപ്പ്, നഗരവകുപ്പ്, ഭവനനിർമാണം, നഗരാസൂത്രണം, ജലസേചനം, കരിമ്പ് വകുപ്പ്, വ്യവസായ വകുപ്പ്, ഗ്രാമവികസനം, റൂറൽ എൻജിനീയറിംഗ് തുടങ്ങി റോഡ് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും റോഡ് അറ്റകുറ്റപ്പണികൾക്കായി കർമപദ്ധതി തയ്യാറാക്കാൻ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ കുഴികൾ വിമുക്തമാക്കുന്നതിനുള്ള സമയപരിധി നവംബർ 15 ആയി പ്രഖ്യാപിക്കുകയും ചെയ്തു. മെച്ചപ്പെട്ട കണക്റ്റിവിറ്റിയാണ് പുരോഗതിയിലേക്കുള്ള വഴി. റോഡിന്റെ നിർമ്മാണത്തോടൊപ്പം അതിന്റെ അറ്റകുറ്റപ്പണികളും ശ്രദ്ധിക്കണം, കാലാകാലങ്ങളിൽ…