ഐസിസ് മേധാവി അബൂബക്കര്‍ അൽ ബാഗ്ദാദിയുടെ ഡപ്യൂട്ടിയെ അറസ്റ്റു ചെയ്തു

ഐസിസിന്റെ സാമ്പത്തിക കാര്യ മേധാവിയും, ഐസിസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഡപ്യൂട്ടിയുമായിരുന്ന സാമി ജാസിം മുഹമ്മദ് അൽ ജബുരിയെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായി ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ന് (ഒക്ടോബർ 11 തിങ്കളാഴ്ച) ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ-ഖാദിമിയാണ് ഇറാഖി സുരക്ഷാ സേന ജാസിമിനെ അറസ്റ്റു ചെയ്ത വിവരം ട്വിറ്ററില്‍ കുറിച്ചത്. എവിടെ വെച്ചാണെന്ന വിവരം അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ഇറാഖിലെ മൊസൂളിൽ ഐസിസ് ഗവർണറായിരുന്ന, അത്യന്തം അപകടകാരികളായ ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്ന വ്യക്തിയാണ് ജാസിം മുഹമ്മദ് അല്‍ ജബൂരി.

Leave a Comment

More News