അഫ്ഗാനിസ്ഥാനിൽ ഒരു സമഗ്ര സർക്കാരാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്: പാക് പ്രസിഡന്റ് ആരിഫ് അൽവി

അഫ്ഗാനിസ്ഥാനിൽ സമാധാനം നിലനിർത്തുന്നത് ഈ മേഖലയിൽ ക്ഷേമമുണ്ടാക്കാൻ സഹായിക്കുമെന്ന് പാക്കിസ്താന്‍ പ്രസിഡന്റ് ആരിഫ് ആൽവി പറഞ്ഞു. അങ്ങനെയെങ്കില്‍ അത് ലോകത്ത് കൂടുതൽ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിക്കുന്ന ഒരു സർക്കാര്‍ രൂപീകരിക്കണമെന്നും അദ്ദേഹം താലിബാനോട് ആവശ്യപ്പെട്ടു.

ഒക്ടോബർ 10 ഞായറാഴ്ച, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രസിഡന്റ് ഈ ആവശ്യം ഉന്നയിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് സമാധാനത്തിന് അത്തരമൊരു അവസരം നൽകണമെന്നും, യുദ്ധത്തിൽ തകർന്ന രാജ്യത്തിലൂടെ അവർക്ക് മധ്യേഷ്യയുമായി ബന്ധം പുലർത്താനാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

അഫ്ഗാനിസ്ഥാന്റെ അസ്ഥിരത പാക്കിസ്താനിലേക്കുള്ള അഭയാർത്ഥികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“അയൽ രാജ്യത്ത് ഒരു തരത്തിലുള്ള അസ്ഥിരതയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എല്ലാ രാഷ്ട്രീയ പങ്കാളികളെയും പ്രതിനിധീകരിക്കുന്ന, അവര്‍ ഉൾക്കൊള്ളുന്ന സർക്കാരാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” മാധ്യമത്തോട് പാക് പ്രസിഡന്റ് പറഞ്ഞു.

പാക്കിസ്താന്‍ അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളിൽ ബദ്ധശ്രദ്ധരാണ്. താലിബാനുമായി മാനുഷിക സഹായത്തിൽ മാത്രമേ സഹകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ സ്വത്തുക്കളുടെ ഉപരോധവും മരവിപ്പിക്കലും കാരണം അഫ്ഗാനികൾ കഷ്ടപ്പെടുകയാണ്.

അഫ്ഗാനിസ്ഥാനിലെ മാറ്റങ്ങളിൽ കാര്യമായ പങ്ക് വഹിക്കുന്ന താലിബാന്റെ സ്പോൺസർ എന്നാണ് പാക്കിസ്താന്‍ അറിയപ്പെടുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment