പട്ടിണി നേരിടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന് ഐക്യരാഷ്ട്ര സഭ

ലോകമെമ്പാടും പട്ടിണി രൂക്ഷമായതിനാൽ 43 രാജ്യങ്ങളിൽ പട്ടിണിയുടെ വക്കിലുള്ള ആളുകളുടെ എണ്ണം 45 ദശലക്ഷമായി ഉയർന്നതായി ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

വർഷത്തിന്റെ തുടക്കത്തിൽ 42 ദശലക്ഷം ആളുകളിൽ നിന്നുള്ള കുതിച്ചുചാട്ടം, അഫ്ഗാനിസ്ഥാനിൽ ക്ഷാം നേരിടുന്ന മറ്റൊരു മൂന്ന് ദശലക്ഷം ആളുകളെ ഉള്‍പ്പെടുത്തിയതോടെ 45 ദശലക്ഷമായി എന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) പറഞ്ഞു.

ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് ഇപ്പോൾ 45 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയുടെ വക്കിലേക്ക് നീങ്ങുന്നു എന്നാണെന്ന് ഡബ്ല്യുഎഫ്‌പി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്‌ലി പറഞ്ഞു.

ഇന്ധനച്ചെലവ് ഉയർന്നു, ഭക്ഷ്യവില കുതിച്ചുയരുന്നു, വളം കൂടുതൽ ചെലവേറിയതാണ്, ഇതെല്ലാം അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സംഭവിക്കുന്നതുപോലെയുള്ള പുതിയ പ്രതിസന്ധികളിലേക്കും യെമൻ, സിറിയ പോലുള്ള രാജ്യങ്ങളിലെ ദീർഘകാല അടിയന്തരാവസ്ഥകളിലേക്കും നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ക്ഷാമം ഒഴിവാക്കുന്നതിനുള്ള ചെലവ് ഇപ്പോൾ 6.6 ബില്യൺ ഡോളറിൽ നിന്ന് ഏഴ് ബില്യൺ ഡോളറായി ഉയർന്നു. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന കുടുംബങ്ങൾ “വിനാശകരമായ തീരുമാനങ്ങളെടുക്കാന്‍ നിർബന്ധിതരാകുന്നു.” കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നു, അവരെ സ്കൂളിൽ നിന്ന് പുറത്താക്കുന്നു അല്ലെങ്കിൽ വെട്ടുക്കിളി, കാട്ടു ഇലകൾ അല്ലെങ്കിൽ കള്ളിച്ചെടികൾ എന്നിവ ഭക്ഷിക്കാന്‍ കൊടുക്കുന്നു.

അതേസമയം, അതിജീവിക്കാനുള്ള തീവ്രശ്രമത്തിൽ കുട്ടികളെ വിൽക്കാൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നതായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ ഒന്നിലധികം വരൾച്ചകൾ കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുന്നു. അതേസമയം സിറിയയിലെ ഏകദേശം 12.4 ദശലക്ഷം ആളുകൾക്ക് അവരുടെ അടുത്ത ഭക്ഷണം എവിടെ നിന്ന് വരുമെന്ന് അറിയില്ല.

എത്യോപ്യ, ഹെയ്തി, സൊമാലിയ, അംഗോള, കെനിയ, ബുറുണ്ടി എന്നിവിടങ്ങളിലും കടുത്ത പട്ടിണി വർധിക്കുന്നതായി റോം ആസ്ഥാനമായുള്ള ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Comment

More News