ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ ഇസ്രായേലി ദമ്പതികളെ തുർക്കി മോചിപ്പിച്ചു

ഇസ്താംബൂളിലേക്കുള്ള യാത്രയ്ക്കിടെ പ്രസിഡന്റ് തയ്യിബ് എർദോഗന്റെ വസതിയുടെ ഫോട്ടോ എടുത്തതിന് ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ ഇസ്രായേലി ദമ്പതികളെ തുർക്കി വിട്ടയച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ദമ്പതികളായ മൊർദി, നതാലി ഒക്നിൻ എന്നിവർക്കെതിരെയുള്ള ചാരക്കേസ് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നിഷേധിച്ചു. അവർ ഒരു ഇസ്രായേലി ഏജൻസിയിലും പ്രവർത്തിക്കുന്നില്ലെന്നും, അവരുടെ മോചനത്തിനായി പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ സർക്കാർ ഒരു മുതിർന്ന ദൂതനെ തുർക്കിയിലേക്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.

തുർക്കിയുമായുള്ള സംയുക്ത ശ്രമങ്ങൾക്ക് ശേഷം മോർഡിയും നതാലി ഒക്‌നിനും ജയിലിൽ നിന്ന് മോചിതരായി, ഇസ്രായേലിലേക്കുള്ള യാത്രയിലാണ്, ബെന്നറ്റും വിദേശകാര്യ മന്ത്രി യെയർ ലാപിഡും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

“തുർക്കി പ്രസിഡന്റിനും അദ്ദേഹത്തിന്റെ സർക്കാരിനും അവരുടെ സഹകരണത്തിന് ഞങ്ങൾ നന്ദി പറയുന്നു, ദമ്പതികളെ നാട്ടിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അവർ പറഞ്ഞു.

ഇസ്താംബൂളിലെ ഒബ്സർവേഷൻ ഡെക്കുകളുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറായ കാംലിക്ക ടവറിൽ നിന്ന് എർദോഗന്റെ വസതിയുടെ ഫോട്ടോ എടുത്തതിനാണ് ഇസ്രായേൽ ദമ്പതികളെ ചാരവൃത്തി ആരോപിച്ച് നവംബർ 12 ന് പോലീസ് അറസ്റ്റ് ചെയ്തത്.

ടവർ റെസ്റ്റോറന്റിൽ നിന്ന് ദമ്പതികൾ വസതിയുടെ ചിത്രങ്ങൾ എടുക്കുന്നത് കണ്ട ഒരു ജീവനക്കാരൻ പോലീസിന് വിവരം നല്‍കുകയായിരുന്നു. ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന ഒരു തുർക്കി പൗരനെയും രാഷ്ട്രീയ-സൈനിക ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment