അഫ്ഗാനിസ്ഥാനിലെ പത്ത് പ്രവിശ്യകളിൽ പാസ്‌പോർട്ട് വിതരണ പ്രക്രിയ നാളെ പുനരാരംഭിക്കും

കാബൂൾ: നാളെ നവംബർ 25 വ്യാഴാഴ്ച മുതൽ മറ്റ് പത്ത് പ്രവിശ്യകളിൽ പാസ്‌പോർട്ട് വിതരണ നടപടികൾ ആരംഭിക്കുമെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബദക്ഷൻ, പർവാൻ, കപിസ, ലോഗർ, മൈദാൻ വാർദക് ഗസ്‌നി, ദൈകുണ്ടി, ഫര്യബ്, ഘോർ, നൂറിസ്ഥാൻ പ്രവിശ്യകളിലാണ് പാസ്‌പോർട്ട് വിതരണ പ്രക്രിയ പുനരാരംഭിക്കുന്നത്.

അതിനിടെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് കാബൂളിൽ പ്രക്രിയ താത്ക്കാലികമായി നിർത്തിവെച്ചതായും, പുതിയ ബയോമെട്രിക് മെഷീനുകൾ വാങ്ങുന്നതുവരെ അപേക്ഷകർ ക്ഷമയോടെ കാത്തിരിക്കണമെന്നും അറിയിച്ചു. പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ടില്ല.

അതേസമയം, ആയിരക്കണക്കിന് പാസ്‌പോർട്ട് അപേക്ഷകർ അവരുടെ പ്രവിശ്യകളിൽ എത്രയും വേഗം നടപടികൾ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News