സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡിന്. അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആഞ്ചലോട്ടിയും സംഘവും കിരീടം നേടിയത്. ലൂക്കാ മോഡ്രിച്ചിന്റെ സൂപ്പർ ഫിനിഷും കരീം ബെൻസേമയുടെ പെനാൽറ്റിയുമാണ് റയലിന്റെ ഗോളുകൾ. റയൽ ഇത് 12-ാം തവണയാണ് സൂപ്പർ കപ്പിലെത്തുന്നത്.

കിക്കോഫ് മുതൽ കളിയുടെ നിയന്ത്രണത്തിലേക്കുള്ള റയലിന്റെ യാത്ര സുരക്ഷിതമായിരുന്നു. 38-ാം മിനിറ്റിൽ വലതുവിങ്ങിലേക്ക് കുതിച്ച റോഡ്രിഗോ സൂപ്പർ ഫിനിഷിൽ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ 52-ാം മിനിറ്റിൽ എതിരാളിയുടെ ഹാൻഡ് ബോളിൽ വീണ പെനാൽറ്റി കിക്കിലൂടെ ബെൻസേമ റയലിന്റെ പട്ടിക തികച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment