മ്യാൻമർ ഭരണകൂടം 814 തടവുകാർക്ക് പൊതുമാപ്പ് നൽകി

രാജ്യത്തിന്റെ യൂണിയൻ ദിനത്തോടനുബന്ധിച്ച് 800 ലധികം തടവുകാരെ പൊതുമാപ്പിൽ മോചിപ്പിക്കുമെന്ന് മ്യാൻമറിലെ ഭരണകൂടം പ്രഖ്യാപിച്ചു.

എല്ലാ ഫെബ്രുവരി 12 നും വരുന്ന വജ്രജൂബിലി യൂണിയൻ ദിനത്തിന്റെ സ്മരണാർത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള “പൊതുമാപ്പ് ഓർഡർ” പ്രകാരം 814 തടവുകാരെ മോചിപ്പിക്കുമെന്ന് ജുണ്ട മേധാവി മിൻ ഓങ് ഹ്ലെയിങ്ങിന്റെ (Min Aung Hlaing) പ്രസ്താവനയിൽ പറഞ്ഞു.

പൊതുമാപ്പ് നൽകിയവരിൽ ഭൂരിഭാഗവും വാണിജ്യ കേന്ദ്രമായ യാങ്കൂണിലെ ജയിലുകളിൽ നിന്നുള്ളവരായിരിക്കുമെന്ന് ജുണ്ട വക്താവ് സോ മിൻ ടൺ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഓസ്‌ട്രേലിയൻ അക്കാദമിക് വിദഗ്ധൻ സീൻ ടർണെലും വിട്ടയച്ചവരിൽ ഉൾപ്പെടുമോ എന്ന് അദ്ദേഹം പറഞ്ഞില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ സൈനിക അട്ടിമറിക്ക് ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഓസ്‌ട്രേലിയൻ ഇക്കണോമിക്‌സ് പ്രൊഫസറായ ടർണെൽ, പുറത്താക്കപ്പെട്ട സിവിലിയൻ നേതാവ് ഓങ് സാൻ സൂകിയുടെ ഉപദേശകനായി പ്രവർത്തിക്കുകയായിരുന്നു.

മ്യാൻമറിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

കഴിഞ്ഞ വർഷം യൂണിയൻ ദിനത്തിൽ 23,000 തടവുകാരെ ഭരണകൂടം മോചിപ്പിച്ചിരുന്നു. സൈന്യത്തിന്റെ എതിരാളികൾക്ക് ഇടം നൽകാനും കമ്മ്യൂണിറ്റികളിൽ അരാജകത്വം സൃഷ്ടിക്കാനുമുള്ള നീക്കമാണിതെന്ന് ചില അവകാശ ഗ്രൂപ്പുകൾ ഭയപ്പെട്ടിരുന്നു.

2021 ഫെബ്രുവരി 1 ന് നടന്ന അട്ടിമറി ബഹുജന പ്രതിഷേധങ്ങൾക്കും രക്തരൂക്ഷിതമായ സൈനിക അടിച്ചമർത്തലിനും കാരണമായി. 1,500-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 12,000-ത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തുവെന്ന് ഒരു പ്രാദേശിക നിരീക്ഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News