സുമിയില്‍ നിന്ന് എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുദ്ധം രുക്ഷമായ ഉക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് ട്രെയിനില്‍ പടിഞ്ഞാറന്‍ ഉക്രൈനിന്‍ അതിര്‍ത്തിയിലെത്തും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് സുമിയില്‍ നിന്നുള്ള രക്ഷാദൗത്യം തുടങ്ങിയത്. 35 ബസുകളിലായി 700 ഓളം വിദ്യാര്‍ഥികളെ പുറത്തേക്ക് അയച്ചു. സ്വദേശികളും വിദേശികളും സൂമിയില്‍ നിന്ന് അഭയം തേടി പുറത്തേക്ക് പോകുകയാണ്.

 

 

 

Print Friendly, PDF & Email

Leave a Comment

More News