കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു

പാലക്കാട്: കുത്തേറ്റു ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാർച്ച് രണ്ടിന് പഴമ്പാലക്കോട് ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് അരുൺകുമാറിന് കുത്തേറ്റത്.

എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാലുപേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. അരുണ്‍ കുമാറിന്‍റെ മരണത്തില്‍ അനുശോചിച്ച്‌ നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Comment

More News