അബുദാബി എക്‌സ്പ്രസ്- പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു

അബുദാബി: എമിറേറ്റില്‍ അതിവേഗ പൊതുഗതാഗത സംവിധാനം ഒരുക്കി പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു. അബുദാബി എക്‌സ്പ്രസ് എന്ന പേരിലാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആരംഭിക്കുന്നത്. സ്വകാര്യ ഗതാഗത കമ്പനികളായ അല്‍ ഗസല്‍ ട്രാന്‍സ്പോര്‍ട്ട്, എമിരേറ്റ്‌സ് ടാക്‌സി എന്നീ കമ്പനികളാണ് നോണ്‍ സ്റ്റോപ്പ് എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഇന്റഗ്രെറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു.

രണ്ടു ഘട്ടത്തിലായി ആരംഭിക്കുന്ന സര്‍വീസിന്റെ ആദ്യ ഘട്ടത്തില്‍ മുസഫ വ്യവസായ മേഖലയില്‍ നിന്നും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കും , ഖലീഫ സിറ്റി, ബനിയസ് ഷഹാമ , അല്‍ ഫലാഹ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അബുദാബി നഗരത്തിലേക്ക് നേരിട്ടുമാണ് സര്‍വീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തില്‍ അല്‍ഐനില്‍ അഞ്ചു സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ 680 ട്രിപ്പുകളാണ് ഉണ്ടാകുക. 64 പുതിയ ബസുകള്‍ ഇതിനായി വാങ്ങിയിട്ടുണ്ട്.

അനില്‍ സി. ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News