‘മഞ്ച്’ ന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും മാർച്ച് 13ന് (നാളെ)

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (MANJ) യുടെവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും 2021-2023 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും മാർച്ച് 13 നു (നാളെ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് വൈകുന്നേരം 4നു ന്യൂജേഴ്‌സിയിലെ വാറനിലുള്ള ആരോമ റസ്‌റ്റോറന്റില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടികൾ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനി പോൾ ഉദ്ഘാടനം ചെയ്യും. അഡ്രസ്: 53 Mountain Brvd, Warren, NJ 07059.

ചടങ്ങിൽ ഡോ. ജൂലി ജോണ്‍, ഡോ. ഡയാന തോമസ്, നെസ്സി ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ വനിതാദിന സന്ദേശം നല്‍കി സംസാരിക്കും. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും നൽകിയ സംഭാവനകൾ മാനിച്ച് റോസ്‌ലിൻ ഡാനിയേൽ, ആനി ലിബു, ഷീല ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും പ്രാദേശിക- ദേശീയ- അന്തർദേശീയ തലത്തിൽ ഇവർ നടത്തിവരുന്ന സേവനങ്ങൾ ഏറെ ശ്രദ്ധേ പിടിച്ചു പറ്റിയിട്ടുണ്ട്.

മഞ്ച് പ്രസിഡണ്ട് ഡോ. ഷൈനി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വര്ഗീസ്, മഞ്ച് ട്രഷറർ ഷിബു മാത്യു, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഉമ്മന്‍ ചാക്കോ,ജോയിന്റ് ട്രഷറർ അനീഷ് ജെയിംസ്, വിമൻസ് ഫോറം സെക്രെട്ടറി സൂസൺ വർഗീസ്, മുൻ പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, മുൻ സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, മുൻ ട്രഷറർ ഗാരി (ഗിരീഷ്) നായർ തുടങ്ങിയവർ പ്രസംഗിക്കും. വിമൻസ് ഫോറം ചെയർപേഴ്സൺ മഞ്ജു ചാക്കോ സ്വാഗതവും മഞ്ഞ ജനറൽ സെക്രെട്ടറി ആന്റണി കല്ലുങ്കാവുങ്കല്‍,നന്ദിയും പറയും. ചടങ്ങിൽ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളിൽ നിന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ ചുമതലകൾ ഏറ്റുവാങ്ങും.

വനിതാ ദിന സന്ദേശം നൽകുന്നവർ

ഡോ. ഡയാന തോമസ്

വെസ്റ്റ് പോയിന്റ് യൂണിവേഴ്സിറ്റിയിലെ മാത്തമറ്റിക്കൽ സയൻസിൽ പ്രഫസർ ആയ ഡോ. ഡയാന തോമസ് വെസ്റ്റ് പോയിന്റ് അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർ കൂടിയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ന്യൂട്രീഷൻ ഫോർ പ്രിസിഷൻ ഹെൽത്ത് കൺസോർഷ്യത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി കോ-ചെയർ കൂടിയാണ് ഡോ. ഡയാന.

ഡോ. ജൂലി ജോൺ

അമേരിക്കയിൽ പ്രത്യേകിച്ച് ന്യൂജേഴ്‌സിയിൽ കോവിഡ് മഹാമാരി പടർന്നുകൊണ്ടിരുന്ന സമയത്ത് സ്വന്തം ആരോഗ്യം പോലും വക വയ്ക്കാതെ കോവിഡ് രോഗികളെ പരിചരിച്ച ഡോ. ജൂലി ജോൺ ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഫിസിഷ്യൻ ആണ്. ക്രിട്ടിക്കൽ കെയർ, ഇന്റെർനൽ മെഡിസിൻ എന്നിവയിൽ ബോർഡ് സെർട്ടിഫൈഡ് ആയ ഡോ.ജൂലി ആതുര ശിശ്രൂഷ രംഗത്ത് പ്രവർത്തങ്ങൾക്ക് പുറമെ മാനസിക സമർദ്ധം അനുഭവിക്കുന്ന വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ ശാക്തീകരണത്തിനുള്ള വക്താവായും പ്രവർത്തിച്ചുവരികയാണ്.

നെസി തോമസ് തടത്തിൽ

മികച്ച പ്രാസംഗിക, നർത്തകി, അധ്യാപിക തുടങ്ങിയ ബഹുമുഖ മേഖലകളിൽ മികവ് തെളിയിച്ച നെസി തോമസ് തടത്തിൽ ന്യൂജേഴ്സിയിലെ ലീവിങ്ങ്സ്റ്റണിലുള്ള സൈന്റ്റ് ബർണബാസ്‌ മെഡിക്കൽ സെന്ററിൽ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ ഹോസ്പിറ്റലിസ്റ്റ് നഴ്സ് പ്രാക്ടീഷണർ ആയി സേവനം ചെയ്യുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നഴ്‌സിംഗിൽ ബിരുദം നേടിയ ശേഷം മണിപ്പാൽ കോളേജ് ഓഫ് നേഴ്‌സിംഗിൽ അസിറ്റന്റ് ലെക്ച്ചറർ ആയി 5 വർഷം സേവനം ചെയ്ത നെസ്സി മികച്ച അധ്യാപികക്കുള്ള അംഗീകാരവും നേടിയിരുന്നു. പിന്നീട് കോഴിക്കോട് മിംസ്, ബേബി മെമ്മോറിയൽ നഴ്സിംഗ് കോളേജുകളിലും അധ്യാപികയായി സേവനം ചെയ്തു. 2006 ൽ അമേരിക്കയിൽ എത്തിയ നെസി സൈന്റ്റ് ബർണബാസ്‌ മെഡിക്കൽ സെന്ററിൽ ഐ.സി.യൂ വിഭാഗത്തിൽ ക്രിട്ടിക്കൽ കെയർ നേഴ്സ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇതിനിടെ റഡ്ഗേർസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിട്ടിക്കൽ കെയറിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയ നെസി 2015 മുതൽ സൈന്റ്റ് ബർണബാസ്‌ മെഡിക്കൽ സെന്ററിൽ എൻ. പി. യായി സേവനം ചെയ്തു വരികയാണ്. കോവിഡ് കാലഘട്ടത്തിൽ നെസി നടത്തിയ സ്തുത്യർഹ്യമായ സേവനങ്ങളെ മാനിച്ച് മികച്ച ആർ.ഡബ്ല്യൂ.ജെ.ബർണബാസ്‌ സിസ്റ്റത്തിലെ ഏറ്റവും മികച്ച സേവനം കാഴ്ച്ച വച്ച നഴ്സ് പ്രാക്ടീഷണർക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.

വനിതാ ദിനത്തിൽ ആദരിക്കപ്പെടുന്നവർ

റോസ്‌ലിൻ ഡാനിയേൽ

ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയിൽ ഐ.ടി. പ്രൊഫഷണൽ രംഗത്ത് എക്സിക്യൂട്ടീവ് മാനേജ്‌മന്റ് പ്രൊഫഷണൽ ആയി 20 ലേറെ വർഷം ഉന്നത തലത്തിൽ സേവനം ചെയ്യുന്ന റോസ്‌ലിൻ അമേരിക്കയിലും നാട്ടിലുമായി നിരവധി സന്നദ്ധ സേവനങ്ങൾ ചെയ്തുവരുന്ന സന്നദ്ധ പ്രവർത്തകകൂടിയാണ്. പതിനാറാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയ റോസ്‌ലിൻ പിന്നീട് അമേരിക്കയിൽ വച്ച് ഇൻഫർമേഷൻ സിസ്റ്റത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി. ഐ .ടി. രംഗത്ത് നിരവധി മലയാളികൾക്ക് ജോലിക്കു വേണ്ട സഹായങ്ങളും മാർഗനിർദേശങ്ങളും നൽകാറുള്ള റോസ്‌ലിന് നിരവധി പേർക്ക് ജോലി വാങ്ങിക്കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ നിരാലംബരും ആലംബഹീനരുമായ നിരവധി പാവപ്പെട്ടവരെ സഹായിച്ചുവരികയാണ് ന്യൂജേഴ്‌സിലെ റാൻഡോൾഫ് സ്വദേശിനിയായ റോസ്‌ലിൻ.

ആനി ലിബു

മികച്ച വനിതാ സംഘാടക, സാമൂഹ്യ പ്രവർത്തക, മനുഷ്യാവകാശ പ്രവർത്തക എന്നീ മേഖലകൾക്ക് പുറമെ സിനിമ- കലാ- സാംസ്കാരിക രംഗത്തും മറ്റു നിരവധി പ്രവർത്തന രംഗങ്ങൾ ഉൾപ്പെടെ ആനി ലിബു കൈവയ്ക്കാത്ത മേഖലകൾ അപൂർവമാണ്.

വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ അംഗം, കേരള ലോക സഭ അംഗം, SEDOS ഗ്ലോബൽ ചെയർപേഴ്സൺ , DMC, നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് (NAFA) ന്റെ സംഘാടകരിൽ ഒരാൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ആനി ലിബു അമേരിക്കയിൽ എത്തും മുൻപ് യു.എ.ഇ ലും അറിയപ്പെടുന്ന സംഘടകയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു. അമേരിക്കയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ Eventz &More സ്ഥാപകയും സിഇഒയുമായ ആനിക്ക് മലയാള സിനിമ മേഖലയിലെ നടൻമാർ പിന്നിണി പ്രവർത്തകർ തുടങ്ങിയ പ്രമുഖരുമായി അടുത്ത ബന്ധമുണ്ട്. ആനിയുടെ നേതൃത്വത്തിൽ അമേരിക്കയിലുടനീളം നിരവധി താര നിശകളും സംഘടിപ്പിച്ചിട്ടുണ്ട്. വേൾഡ് മലയാളിന് ഫെഡറേഷൻ മുൻ വൈസ് ചെയർപേഴ്സൺ, JSY കാൻസർ റീസേർച്ച് സെന്റർ മുൻ ഡയറക്ടർ ബോർഡ് മെമ്പർ, UAE ലെ Al-Futtaim Group ന്റെ മുൻ HR സ്പെഷ്യലിസ്റ്റ്, ഷാർജ ആസ്ഥാനമായുള്ള Future Card-ENPI Group ന്റെ മുൻ HR & അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരളത്തിൽ മുൻ വർഷങ്ങളിൽ ഉണ്ടായ മഹാപ്രളത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി പ്രവർത്തിച്ച ലിബു ഇപ്പോൾ റഷ്യ- യുക്രൈൻ യുദ്ധത്തിൽ കുടുങ്ങിപ്പോയ മലയാളി വിദ്യർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഇവാക്യൂവേഷൻ ടീമിൽ പ്രവർത്തിച്ചു വരികയാണ്.

ഷീല ശ്രീകുമാർ

മനുഷ്യവകാശ പ്രവർത്തക, കാരുണ്യ പ്രവർത്തക, മികച്ച സംഘാടക തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ഷീല ശ്രീകുമാർ. പേരുപോലെ തന്നെ കരുണ ചൊരിയുന്ന കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ അമരത്ത് നിരവധി തവണ ഇരുന്നിട്ടുള്ള ഷീല ഇപ്പോഴും കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകി വരാറുണ്ട്. ഇതിനു പുറമെ ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി നിരാലംബർക്കും ആലംബഹീനർക്കും ഷീല എന്നും കൈത്താങ്ങാകാറുണ്ട്. ന്യൂജേഴ്സിയിലെ ആദ്യകാല സംഘടനകളിലൊന്നായ കാഞ്ചിന്റെ നേതൃനിരയിൽ നിന്നു പ്രവർത്തിച്ചിട്ടുള്ള ഷീല നാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി ബിരുദം നേടിയിട്ടുള്ള ഷീലയ്ക്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രചോദനമായത് കെ.എസ് യു. എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആദ്യ പ്രസിഡണ്ട് ആയിരുന്ന മുൻ കേന്ദ്രമന്ത്രി വയലാർ രവിയായിരിക്കുന്നു. വയലാർ രവിയുടെ അനന്തരവൾ കൂടിയായ ഷീല രവിയുടെ രഷ്ട്രീയ രംഗത്തെ വിജയങ്ങൾ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള പ്രചോദനമായിരുന്നു രാഷ്ട്രീയ രാഗത്ത് കരുത്താർജ്ജിച്ചത്. എന്നാൽ അമേരിക്കയിൽ എത്തിയപ്പോൾ രാഷ്ട്രീയത്തെക്കാൾ കൂടുതൽ ഷീല ആശ്ലേഷിച്ചത് കാരുണ്യപ്രവർത്തനങ്ങളായിരുന്നു.

പിസ്‌ക്കാറ്റവെയിലുള്ള പബ്ലിക്ക് സർവീസ് ഇലക്ട്രിക്ക് ആൻഡ് ഗ്യാസ് കമ്പനിയിൽ മുൻ പേയ്മെന്റ് പ്രൊസസർ ആയി സേവനം ചെയ്തിട്ടുള്ള ഷീല ഈസ്‌ലിനിലുള്ള M&J ടെക്‌നോളജീസിൽ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ബുക്ക് കീപ്പിങ്ങിലും സേവനം ചെയ്തിരുന്നു. എഡിസണിൽ നിന്നുള്ള ടി. വി ഏഷ്യയുടെ പ്രോഗ്രാം പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment