ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ പോലീസ് കസ്റ്റഡിയിൽ; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമ്മൂട് പൊലീസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ദിവ്യ നായരെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും ദിവ്യ നായരുടെ ഭർത്താവുമായ രാജേഷ് ഒളിവിലാണ്. കേസിലെ അഞ്ചാം പ്രതിയാണ് ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി.

ടൈറ്റാനിയത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ ദിവ്യ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തെന്നാണ് ആരോപണം.

ഒക്‌ടോബര്‍ 6 നായിരുന്നു തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സമാന പരാതിയില്‍ വെഞ്ഞാറമ്മൂട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News