രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയം നടന്നു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം നടന്നു. പ്രവാസിയായ ജോൺ കോശി-ഷൈനി ദമ്പതികളുടെ മകൾ ജൂനിറ്റയാണ് വധു. രമേശ് ചെന്നിത്തല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ നിശ്ചയ വിവരം അറിയിച്ചത്.

ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ (ബഹറിൻ) ദമ്പതികളുടെ മൂത്ത മകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment