കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിലുണ്ടായ വാഹനാപകടത്തില്‍ ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റു.

സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് വിട്ടുകൊടുത്തു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടത്തെക്കുറിച്ച് കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചത്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം അൽ ഷഗയ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടു. മറിഞ്ഞ വാഹനങ്ങളിൽ നിന്ന് ഏഴുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി അത്യാഹിത വിഭാഗത്തിൽ ഏൽപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News