ഇന്ന് അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ ‘വിക്ടറി’ റോഡ്ഷോ; ഭഗവന്ത് മാനും അരവിന്ദ് കെജ്രിവാളും പങ്കെടുക്കും

ഇന്ന് (ഞായറാഴ്ച) ആം ആദ്മി പാര്‍ട്ടി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഇന്ന് അമൃത്‌സർ സന്ദർശിക്കുമെന്നും, ജനങ്ങള്‍ക്ക് നന്ദി അറിയിക്കാൻ ഒരു റോഡ്‌ഷോയിൽ പങ്കെടുക്കുമെന്നും നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.

അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജനവിധി നൽകിയതിന് ജനങ്ങൾക്ക് നന്ദി പറയുന്നതിനായി അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ ‘വിക്ടറി’ റോഡ്ഷോയിൽ എഎപി മേധാവി പങ്കെടുക്കും. പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഗുരു സാഹിബിന്റെ അനുഗ്രഹം തേടുമെന്ന് അമൃത്സറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മാൻ പറഞ്ഞു.

“ഞങ്ങൾ ഗുരു സാഹിബിന്റെ അനുഗ്രഹം തേടാൻ പോകുന്നു, ഞങ്ങളുടെ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ ജിയും അവിടെയെത്തും. പഞ്ചാബിലെ ജനങ്ങൾ ഞങ്ങൾക്ക് വളരെയധികം സ്നേഹവും വലിയ ഉത്തരവാദിത്തവും നൽകിയിട്ടുണ്ട്. എന്നിലും പാർട്ടിയിലും അദ്ദേഹം അർപ്പിച്ച വിശ്വാസം ഞങ്ങൾ നിറവേറ്റും,” അദ്ദേഹം സംഗ്രൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഭഗവന്ത് മാന്റെയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ കട്ടൗട്ടുകളും പോസ്റ്ററുകളും അമൃത്‌സറിലെ തെരുവുകളിലും ഇടവഴികളിലും സ്ഥാപിച്ചിട്ടുണ്ട്.

സമീപകാല ഫലങ്ങളിൽ പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 92ലും ആം ആദ്മി പാർട്ടി വിജയിച്ചു. ഭരണകക്ഷിയായ കോൺഗ്രസിന്റെയും പ്രതിപക്ഷമായ ശിരോമണി അകാലിദളിന്റെയും നിരവധി മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിംഗ് ബാദൽ, അമരീന്ദർ സിംഗ്, എസ്എഡി പ്രസിഡന്റ് സുഖ്ബീർ ബാദൽ, കോൺഗ്രസ് പഞ്ചാബ് യൂണിറ്റ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു എന്നിവർക്കും സീറ്റ് നിലനിർത്താനായില്ല.

Print Friendly, PDF & Email

Leave a Comment

More News