യഥാര്‍ത്ഥ പശുവിനേയും പശുക്കിടാക്കളേയും വെല്ലുന്ന ചിത്രന്റെ ശില്പങ്ങള്‍ കൗതുകമുണര്‍ത്തുന്നു

കണ്ണൂർ: കാണികളിൽ കൗതുകമുണർത്തി പശുക്കളുടെയും പശുക്കിടാക്കളുടെയും ശിൽപങ്ങൾ ചിത്രന്റെ ശില്പശാലയില്‍ ഒരുങ്ങുന്നു. ചിത്രൻ കുഞ്ഞിമംഗലത്തിന്റെ ശിൽപശാലയിലാണ് ഈ കലാസൃഷ്ടികൾ. തള്ളപ്പശുവിന്റെ 11 അടി നീളവും 4 അടി ഉയരവുമുള്ള ശില്പം നിർമ്മിക്കാൻ നാല് മാസമെടുത്തു എന്ന് ചിത്രന്‍ പറഞ്ഞു.

പുള്ളികളോടുകൂടിയ വെളുത്ത പശു. ഒപ്പം ഓമനത്വം തുളുമ്പുന്ന പശുകുട്ടികള്‍ ചുറ്റും. ഒന്ന് പാൽ കുടിക്കുന്നു, മറ്റൊന്ന് തള്ളപശുവിനെ നോക്കി നില്‍ക്കുകയും ചെയ്യുന്നതാണ് ശില്‍പങ്ങള്‍. കളിമണ്ണിൽ നിർമിച്ച ശില്‍പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് ചെയ്‌തശേഷം ഫൈബർ ഗ്ലാസുമുപയോഗിച്ചാണ് പൂർത്തിയാക്കിയത്. കലാവിരുത് കാണാന്‍ നിരവധി പേരാണ് ചിത്രന്‍റെ പണിപ്പുരയിലേക്ക് എത്തുന്നത്.

മാടായി സ്വദേശി ലക്ഷ്മണന്റെ വീടിനു മുന്നിൽ വയ്ക്കുന്നതിനായാണ് യഥാർത്ഥ വലിപ്പത്തിലുള്ള പശുവിന്റെയും കിടാക്കളുടേയും രൂപം പൂർത്തീകരിച്ചതെന്ന് ചിത്രന്‍ പറഞ്ഞു. ഇതിനകം കേരളത്തിലും വിദേശങ്ങളിലുമായി നിരവധി ശില്‍പങ്ങൾ ചെയ്‌ത് ശ്രദ്ധേയനായ കലാകാരനാണ് ചിത്രൻ. കിഷോർ, സന്ദീപ്, ബിനീഷ്, ചിത്ര, കാർത്തിക്, അർജുൻ, ശശികുമാർ, ധനരാജ്, മെഹറൂഫ് തുടങ്ങിയവർ ശില്‍പ നിർമാണത്തിൽ സഹായികളായെന്ന് കലാകാരന്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News