ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ബൈഡൻ പോളണ്ട് സന്ദര്‍ശിക്കുന്നു

വാഷിംഗ്ടൺ: ഉക്രെയ്നില്‍ റഷ്യയുടെ യുദ്ധം ഒരു മാസത്തോട് അടുക്കുമ്പോൾ, ബെൽജിയത്തിലെ നേറ്റോ, യൂറോപ്യൻ യൂണിയൻ (ഇയു) സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച പോളണ്ട് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉക്രെയ്‌നെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനും, റഷ്യയിൽ കഠിനവും അഭൂതപൂർവവുമായ ചെലവുകൾ ചുമത്തുന്നതിനുമായി ബുധനാഴ്ച ബ്രസൽസിൽ നേറ്റോ സഖ്യകക്ഷികളുമായും ജി 7 നേതാക്കൾ, യൂറോപ്യൻ യൂണിയൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രസിഡന്റ് വെള്ളിയാഴ്ച പോളണ്ടിലേക്ക് പറക്കുമെന്ന് സാക്കി ഇന്നലെ (ഞായറാഴ്ച) പ്രസ്താവനയിൽ പറഞ്ഞു.

പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായി വാർസോയിൽ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഉക്രെയ്‌നിനെതിരായ റഷ്യയുടെ നീതീകരിക്കാനാവാത്തതും പ്രകോപനപരവുമായ യുദ്ധം സൃഷ്ടിച്ച മാനുഷികവും മനുഷ്യാവകാശവുമായ ദുരന്തത്തോട് ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരിച്ച് യുഎസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് മീറ്റിംഗിൽ ബൈഡൻ അഭിസംബോധന ചെയ്യുമെന്ന് സാകി പറഞ്ഞു. ഉക്രെയ്ൻ സന്ദർശിക്കാൻ പ്രസിഡന്റിന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് (തിങ്കളാഴ്ച) ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി ബൈഡൻ ഉക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News