ഫിലഡൽഫിയ പോലീസ് അഡ്വൈസറി ബോർഡ് ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ശാലു പുന്നൂസും

ഫിലഡൽഫിയ: ഫിലഡൽഫിയ പോലീസ് അഡ്വൈസറി ബോർഡ് ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ഷാലു പുന്നൂസിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമന കാലാവധി. ഏഷ്യൻ വംശജരുടെ പ്രശ്നങ്ങൾ പഠിച്ച്കമ്മറ്റിയിൽ അവതരിപ്പിക്കുക, ഫിലഡൽഫിയയിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പോലീസ് ഇടപെടലുകളുടെപരാതികൾ ഉണ്ടെങ്കിൽ അത് അറിയിക്കുക, പോലീസിൻറെ പ്രവർത്തനങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾകമ്മറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക, ഏഷ്യൻ വംശജരുടെ പ്രശ്നപരിഹാരത്തിന് പോലീസിൻറെ ഭാഗത്തുനിന്ന്ഏതെങ്കിലും കാലതാമസം നേരിട്ട് എന്ന് കമ്മറ്റിയുടെ ശ്രദ്ധയിൽ കൊണ്ടു വരുക എന്നതെല്ലാം പോലീസ്അഡ്വൈസറി ബോർഡ് നമ്പർ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ആണ്.

ശാലു പൊന്നൂസ്ഫിലഡൽഫിയയിലെ മലയാളികളുടെ ഇടയിലെ നിറസാന്നിധ്യമാണ്. വലിയ ഒരു സുഹൃത്ത് വലയം ഉള്ള ശാലുഏഷ്യൻ വംശജരുടെ പ്രത്യേകിച്ച് മലയാളികളുടെ ഏതൊരാവശ്യത്തിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നഒരു മഹത് വ്യക്തിത്വമാണ്. ഫോമാ convention co chair, മാപ്പ് മുൻ പ്രസിഡണ്ടായ ശാലു പൊന്നൂസ്സ്ഥാനലബ്ധിയിൽ മാപ്പ് പ്രസിഡൻറ് തോമസ് ചാണ്ടി അനുമോദനം അറിയിച്ചു. ശാലു കമ്മ്യൂണിറ്റിക്ക് വേണ്ടിപ്രവർത്തിച്ച അതിനുള്ള അംഗീകരം ആയി ഇതിനെ കാണുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്പെൻസിൽവേനിയ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലാത് അഭിപ്രായപ്പെട്ടു. ഏഷ്യൻകമ്മ്യൂണിറ്റിയുടെ പ്രശ്ന പരിഹാരങ്ങൾ ക്കായി ശാലുവിനെ പദവി ഉപയോഗിക്കുവാൻ സഹായകമാകട്ടെ എന്ന്ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഓവർസീസ് യുഎസ് യുടെ ചെയർമാൻ ജയിംസ് കൂടൽ ആശംസിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ് യുടെ വൈസ് പ്രസിഡണ്ട് ഷാലു പുന്നൂസിന്ഫിലഡൽഫിയാ സിറ്റിയിൽ നിന്ന് ലഭിച്ച അംഗീകാരത്തിന് ഓ ഐ സി സി യു എസ് എ ജനറൽ സെക്രട്ടറിജീമോൻ റാന്നി ആശംസകൾ നേർന്നു.

Print Friendly, PDF & Email

Leave a Comment

More News