വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മണ്ണാര്‍ക്കാട്: മഹാരാജാസ്‌ കോളേജില്‍ ഗസ്റ്റ്‌ ലക്ടറര്‍ തസ്തികയുണ്ടാക്കാന്‍ വ്യാജ എക്സ്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു. രണ്ട്‌ ദിവസത്തേക്ക്‌ യുവതിയെ പോലീസ്‌ കസ്റ്റഡിയില്‍ വിടും. ഇവരുടെ ജാമ്യാപേക്ഷ ജൂണ്‍ 24ന്‌ പരിഗണിക്കും.

പോലീസിന്‌ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വിദ്യ ഉണ്ടാക്കിയതായി പറയുന്ന
വ്യാജരേഖയുടെ ഒറിജിനല്‍ കണ്ടെത്താന്‍ പോലീസിന്‌ ഇതുവരെ സാധിച്ചിട്ടില്ല. ഒരു പകര്‍പ്പ്‌ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന്‌ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും കോടതി അത്‌ അംഗീകരിക്കുകയും ചെയ്തു.

രാഷ്ട്രീയ ഗൂഢാലോചനയാണ്‌ കേസിന്‌ പിന്നിലെന്ന്‌ പ്രതിഭാഗം വാദിച്ചു. ഒരു തീവ്രവാദിയെ എങ്ങനെ പിടിക്കുന്നുവോ
അതുപോലെയാണ്‌ വിദ്യയെ പോലീസ്‌ മാധ്യമങ്ങള്‍ക്ക്‌ വേണ്ടി കൊണ്ടുപോകുന്നത്‌. വിദ്യ തെറ്റൊന്നും ചെയ്തിട്ടില്ല. പഠനത്തില്‍
മിടുക്കിയായ വിദ്യക്ക്‌ ഇതൊക്കെ ചെയ്യേണ്ടതില്ല. മാധ്യമങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു പോലീസ്‌ നടപടി. ഇത്‌ ഒരു തരത്തിലും കോടതി അംഗീകരിക്കരുതെന്ന്‌ പ്രതിഭാഗം വാദിച്ചു.

Print Friendly, PDF & Email

Leave a Comment

More News