സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം തുടര്‍ക്കഥയാവുന്നു; ബികോം സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കെഎസ്‌യു നേതാവിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ ചമച്ചെന്ന പരാതിയില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ പോലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി കേരള സര്‍വൃകലാശാലയെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി കന്റോണ്‍മെന്റ്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്യ എഫ്‌ഐആറില്‍ പറയുന്നു. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തത്‌. ഏഴ്‌ വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ജാമൃമില്ലാ വകുപ്പുകളാണ്‌ അന്‍സിലിനെതിരെ ചുമത്തിയിരിക്കുന്നത്‌.

അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ കേരള സര്‍വകലാശാല കണ്ടെത്തിയിരുന്നു. പരീക്ഷാ കണ്‍ട്രോളര്‍
ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. അന്‍സിലിന്റെ ബി.കോം ബിരുദ
സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ സര്‍വകലാശാല നല്‍കിയിട്ടില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റിലെ
വിസിയുടെ ഒപ്പ്‌ വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലയളവില്‍ ഈ സീരിയല്‍ നമ്പറുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്നും പരീക്ഷാ കണ്‍‌ട്രോളറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ്‌ സര്‍വകലാശാല രജിസ്ട്രാര്‍ ഡിജിപിക്ക്‌ പരാതി നല്‍കിയത്‌.

അതേസമയം താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയിട്ടില്ലെന്ന്‌ കാണിച്ച്‌ അന്‍സില്‍ പോലീസില്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍
അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ ഗൂഡാലോചനയാണ്‌ ഇതിന്‌ പിന്നിലെന്നും അന്‍സില്‍ പറഞ്ഞു. വ്യാജ ആരോപണങ്ങളുടെ മറവില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്‍സില്‍ നേരത്തെ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News