സില്‍വര്‍ ലൈന്‍: വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍വെടിവയ്പുണ്ടാക്കി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് േകാടിയേരി കുറ്റപ്പെടുത്തി.. പോലീസിനെ അങ്ങോട്ട് ആക്രമിച്ചില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. വഴങ്ങാതിരിക്കുമ്പോള്‍ പോലീസ് എന്ത് ചെയ്യും. വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സമരങ്ങള്‍ തടയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. തടസം പറഞ്ഞ് മാറിനില്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് പുതിയ സംഭവമല്ലെന്നും കോടിയേരി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News